RR VS DC: എന്താണ് അമ്പാനെ ഇതൊക്കെ ശ്രദ്ധിക്കേണ്ട, ഡല്‍ഹി ബാറ്റര്‍ക്കെതിരെ സഞ്ജു അപ്പീല്‍ നല്‍കാത്തതില്‍ നിരാശനായി ജോഫ്ര ആര്‍ച്ചര്‍, വീഡിയോ

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ ബാറ്റിങ്ങില്‍ മികച്ച സ്‌കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്‌. ഓപ്പണിങ്ങില്‍ തകര്‍ത്തടിച്ച അഭിഷേക് പോറല്‍ (49), കെഎല്‍ രാഹുല്‍ (38), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (34), അക്‌സര്‍ പട്ടേല്‍ (34) എന്നിവരുടെ മികവില്‍ 188 റണ്‍സാണ് ഡല്‍ഹി നേടിയത്. അരുണ്‍ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡല്‍ഹി ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെയും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കരുണ്‍ നായരെയും തുടക്കത്തിലേ രാജസ്ഥാന്‍ പുറത്താക്കി.

എന്നാല്‍ തൊട്ടുപിന്നാലെ വന്ന രാഹുലും സ്റ്റബ്‌സും അക്‌സറുമെല്ലാം തിളങ്ങിയതോടെ ഡിസിക്ക് മികച്ച സ്‌കോര്‍ നേടാനായി. മത്സരത്തിനിടെ ഡല്‍ഹിയുടെ അഭിഷേക് പോറലിന്റെ ഒരു ക്യാച്ചിന് സഞ്ജു സാംസണ്‍ അപ്പീല്‍ നല്‍കാത്തതില്‍ ജോഫ്രാ ആര്‍ച്ചര്‍ ചോദ്യം ചെയ്തിരുന്നു. ജോഫ്രയുടെ പന്ത് അഭിഷേക് അടിക്കാന്‍ ശ്രമിക്കവേ അത് സഞ്ജുവിന്റെ കൈകളില്‍ എത്തുകയായിരുന്നു. എന്നാല്‍ ആ സമയത്ത് സഞ്ജു അപ്പീല്‍ വിളിച്ചിരുന്നില്ല. തുടര്‍ന്ന് റിപ്ലെയില്‍ അത് അഭിഷേകിന്റെ ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

തുടര്‍ന്നാണ് സഞ്ജു അത് ഔട്ടല്ലേ എന്ന് ജോഫ്ര ചോദിക്കുന്നത്. എന്നാല്‍ അത് മിസായതില്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നു താരം. രാജസ്ഥാനായി ഇന്നത്തെ മത്സരത്തില്‍ ജോാഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷ്ണ, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Read more