പരിക്ക് കാരണം ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലം വിട്ടുനിന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ വീണ്ടും പരിക്കിന്റെ പിടിയില്‍. നട്ടെല്ലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ആര്‍ച്ചറുടെ തിരിച്ചുവരവ് വീണ്ടും പ്രതിസന്ധിയിലായി.
ആഭ്യന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നതിനായി കഴിഞ്ഞ ആഴ്ച്ചയാണ് ആര്‍ച്ചര്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ പുറം വേദന അലട്ടിതുടങ്ങി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് എല്ലുകള്‍ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്.
ആര്‍ച്ചര്‍ എന്ന് കളത്തിലേയ്ക്ക് മടങ്ങിയെത്തുെമന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതോടെ ഐപിഎല്ലില്‍ ആര്‍ച്ചറെ പൊന്നുംവില കൊടുത്തു വാങ്ങിയ മുംബൈ വെട്ടിലായിരിക്കുകയാണ്.
മെഗാലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 8 കോടി രൂപയ്ക്കാണ് ആര്‍ച്ചറെ സ്വന്തമാക്കിയിരുന്നു. സീസണ്‍ പകുതിയാകുന്നതോടെ പേസര്‍ ടീമിനൊപ്പം ചേരുമെന്നാണ് മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍, പരിക്ക് പിടിവിടാതിരുന്നതോടെ ആര്‍ച്ചര്‍ 2022 സീസണ്‍ മുഴുവനായും ഒഴിവാക്കിയിരുന്നു.
പരിക്ക് താരത്തെ നിരന്തരം വേട്ടയാടുന്ന സാഹചര്യത്തില്‍ മുംബൈ ആര്‍ച്ചറെ ഇനി നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 2021 മാര്‍ച്ചിലാണ് ആര്‍ച്ചര്‍ അവസാനമായി ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്.