സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാൻ ഒരു റണ്ണിന് തോറ്റതിന് പിന്നാലെ സ്പിൻ ഓൾറൗണ്ടർ ഷദാബ് ഖാൻ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വ്യാഴാഴ്ച, പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ സിംബാബ്‌വെ തകർപ്പൻ ജയം നേടിയിരുന്നു, മത്സരം ജയിക്കുമെന്ന് ഉറച്ച് ഇറങ്ങിയ പാകിസ്താനെ ഒരു റൺസിന് പരാജയപ്പെടുത്തി അവർ വിജയിക്കുമ്പോൾ അത് അവര്ക് ചരിത്രവും പാകിസ്താന് നാണക്കേടുമായി.
വസീം അക്രം, മുഹമ്മദ് ആമിർ, ഷോയിബ് അക്തർ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ കളിക്കാർക്കും പിസിബി മേധാവി റമീസ് രാജയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചതോടെ ഈ തോൽവി പാകിസ്ഥാൻ ക്രിക്കറ്റിനെ നടുക്കി.
ഈ ലോകകപ്പിലേക്ക് ഇറങ്ങിയപ്പോൾ പാകിസ്ഥാൻ ഏറെ പ്രതീക്ഷ വെച്ചിരുന്ന ബാബർ, റിസ്‌വാൻ , അഫ്രീദി എന്നിവർ രണ്ട് മത്സരങ്ങളിലും നിരാശപെടുത്തിയതോടെ പാകിസ്ഥാൻ ടീം മൊത്തത്തിൽ തകർന്നു. ഇതിൽ തന്നെ ബൗളിംഗ് നിര ഭേദപ്പെട്ട പകടനം നടത്തുമ്പോഴും ബാറ്റിങ് നിരക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നത് ചെറിയ അസ്‌കർ പിന്തുടരുമ്പോൾ പോലും പാകിസ്താനെ തകർക്കുന്നു.
ഷാദാബ് സംഭവത്തിലേക്ക് വന്നാൽ, ക്രിക്കറ്റ് താരത്തെ സപ്പോർട്ട് സ്റ്റാഫിൽ നിന്ന് ആരോ ആശ്വസിപ്പിക്കുമ്പോഴും സ്പിൻ ഓൾറൗണ്ടർ മുഖത്ത് കൈവെച്ച് പൊട്ടിക്കരയുന്നത് കണ്ണമ്മ. ആരാധകർക്ക് ഇത്ര നിരാശ തോന്നിയാൽ പാവം താരങ്ങളുടെ കാര്യം പ്രത്യേകം പറയണോ എന്നും വീഡിയോയുടെ താഴെ വന്ന കമന്ടുകളിലൂടെ ആളുകൾ ചോദിക്കുന്നു.
എന്തായാലും നിരാശയുടെ പടുകുഴിയിൽ ബാബർ അസമിനും റമീസ് റാജക്കുമാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.