കിരീടം നേടിയതിന്റെ ഇളക്കമാണോ ബട്ട്‌ലറേ..; ഓസീസ് താരത്തിന് നേരെ സ്ലെഡ്ജിംഗ്, ആയുധം ഐ.പി.എല്‍!

ഓസീസിനെതിരായ ഏകദിന മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിനെ സ്ലെഡ്ജ് ചെയ്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍. ഓസീസ് ഇന്നിംഗ്‌സിന്റെ 41ാം ഓവറിലാണ് സംഭവം. സ്പിന്നര്‍ ലിയാം ഡേവ്സനാണ് ഓവര്‍ എറിഞ്ഞത്.

ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കാനാണ് ഗ്രീന്‍ ശ്രമിച്ചത്. എന്നാല്‍ കൃത്യമായി കണക്ട് ചെയ്യാന്‍ ഗ്രീനിന് കഴിഞ്ഞില്ല. തുടര്‍ന്ന് ക്രീസിലേക്ക് ഗ്രീന്‍ തിരികെ കയറുമ്പോഴാണ് ബട്ട്ലറിന്റെ ആദ്യ കമന്റ് വന്നത്.

‘നോക്കൂ ഡേവ്സ്, ഒരാള്‍ ഷോട്ട് കളിക്കുന്നത് കാണുന്നതില്‍ സന്തോഷം’ എന്നാണ് വിക്കറ്റിന് പിന്നില്‍ നിന്ന് ബോളറോടായി ബട്ട്‌ലര്‍ പറഞ്ഞത്. പിന്നെ വന്ന ഡെലിവറി പ്രതിരോധിച്ചാണ് ഗ്രീന്‍ കളിച്ചത്. ‘വലിയൊരു ഐപിഎല്‍ ലേലം വരാനുണ്ട്’ എന്നാണ് ഈ ഡെലിവറിക്കുള്ള ബട്ട്‌ലറുടെ കമന്റ്. ചെറുചിരിയോടെയാണ് ഇംഗ്ലണ്ട് നായകന്റെ സ്ലെഡ്ജിംഗിനെ ഗ്രീന്‍ നേരിട്ടത്.

ടി20 ലോകകപ്പ കിരീടം ചൂടി ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ഇംഗ്ലണ്ട് തോല്‍വിയോടെയാണ് തുടങ്ങിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് ഇംഗ്ലണ്ട് തോറ്റു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 287 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 19 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം