ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നായക സ്ഥാനം ഒഴിയുന്നു. ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ നാണംകെട്ട തോൽവികളോടെ ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ താരത്തിന് നേരെയും, ടീമിന് നേരെയും വൻ വിമർശനങ്ങളാണ് ഉയർന്നു വന്നത്. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണെമെന്നും, ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ട് വരണമെന്നും ആവശ്യം ശക്തമായിരുന്നു.
ഇപ്പോഴിതാ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ താരം തന്റെ നായക സ്ഥാനം ഒഴിയാൻ പോകുകയാണ്. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബി-യിലുള്ള ടീം രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു ജയം പോലും നേടാനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിനും, അഫ്ഗാനിസ്ഥാനെതിരെ 8 റൺസിനുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.
ഇതോടെ ടൂർണമെന്റിൽ നിന്ന് ടീം പുറത്താകുകയായിരുന്നു. ഇനി ശേഷിക്കുന്നത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരമാണ്. അതായിരിക്കും താരത്തിന്റെ നായകനായുള്ള അവസാന മത്സരം. ആ മത്സരത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല.