ആരോട് തോറ്റാലും പാകിസ്താനോട് തോൽക്കരുത്. ചെറുപ്രായം തൊട്ട് ക്രിക്കറ്റ് കാണുന്ന ഓരോ ഇന്ത്യൻ ആരാധകനും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണിത്. ലോക വേദിയിൽ പാകിസ്ഥനെതിരെയുള്ള ഏകപക്ഷിയമായ ആധിപത്യം കഴിഞ്ഞ വര്ഷം അവസാനിച്ചെങ്കിലും ഈ ലോകകപ്പിലും അവരെ തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. സെമിഫൈനൽ വരെയുള യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഇന്ത്യക്ക് ഓർക്കാൻ ഇഷ്ടപെടുന്ന ഓർമയും ആ ജയം തന്നെയാണ്.
ഇന്ത്യ ഇല്ലാത്ത ഫൈനൽ, ഇന്ത്യ കിരീടമുയർത്തുന്നത് കാണാൻ ആഗ്രഹിച്ച വേദിയിൽ ഇന്ത്യൻ ആരാധകരെ ഏറ്റവും നിരാശപെടുത്തുന്നത് പാകിസ്ഥാൻ ഫൈനലിൽ എത്തിയതാണ്. പാകിസ്ഥാൻ എങ്ങാനും ജയിച്ചാൽ അടുത്ത ലോകകപ്പ് വരെ അതിന്റെ ട്രോൾ ഇന്ത്യക്ക് കിട്ടും. അതിനാൽ ട്രോളുകൾ ഒഴിവാക്കാൻ ഇംഗ്ലണ്ട് ജയിക്കണം, അതാണ് ഇന്ത്യയുടെ അവസ്ഥ .
കഴിഞ്ഞ മത്സരത്തിലെ അതെ ഫോം ജോസ് ബട്ട്ലറും അലക്സ് ഹെയ്ൽസും ഒകെ ആവർത്തിച്ചാൽ ഇംഗ്ലണ്ടിന് ആ കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നതാണ് സാരം. ഞങ്ങൾക്ക് എതിരെ നടത്തിയ വെടിക്കെട്ട് ഒകെ അവർക്ക് എതിരെയും ആവർത്തിക്കണം എന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.
എന്നാൽ വേഗതയേറിയ പന്തെറിയാൻ മിടുക്കരായ പാകിസ്ഥാൻ ബോളറുമാരെ നേരിടാൻ ഇന്ത്യൻ ബോളറുമാരുടെ അത്രയും എളുപ്പത്തിൽ നേടാൻ സാധിക്കില്ല. അതിനാൽ തന്റെ മറുതന്ത്യ്രം അത്യാവശ്യമാണ്.