ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി: രണ്ടാം ടെസ്റ്റില്‍നിന്ന് ഓസീസിന്‍റെ സൂപ്പര്‍താരം പുറത്ത്

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസില്‍വുഡിനെ ഇന്ത്യയ്ക്കെതിരെ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി. പകരം രണ്ട് അണ്‍ക്യാപ്ഡ് ബോളര്‍മാരെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തി. അഡ്ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ടീമില്‍ സീന്‍ ആബട്ടും ബ്രണ്ടന്‍ ഡോഗട്ടും ചേര്‍ന്നു.

എന്നിരുന്നാലും, ആദ്യ ഇലവനില്‍ ഹേസില്‍വുഡിന് പകരക്കാരനായി സ്‌കോട്ട് ബോലാന്‍ഡാണ് മുന്‍നിരയിലുള്ളത്. 2023 ജൂലൈ മുതല്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.

ഹേസില്‍വുഡിന്റെ നഷ്ടം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമിന് വലിയ തിരിച്ചടിയാണ്. പെര്‍ത്തില്‍ നടന്ന മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബോളറായിരുന്നു ഹേസില്‍വുഡ്. ഇന്ത്യ 150ന് പുറത്തായപ്പോള്‍ താരം 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി.

അഡ്‌ലെയ്ഡില്‍ നടന്ന ഇന്ത്യയ്ക്കെതിരെ അവസാന ടെസ്റ്റില്‍ സന്ദര്‍ശകര്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Latest Stories

അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ..; പോസ്റ്റുമായി രാജ് കലേഷ്, വൈറലാകുന്നു

വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു

മോഹന്‍ലാലിനെ കാണാന്‍ വന്ന പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു, തിരിച്ചുപോകാന്‍ പറഞ്ഞിട്ടും അവന്‍ കാത്തിരുന്നു: ആലപ്പി അഷ്‌റഫ്

വിഭാഗീയത രൂക്ഷം, കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം; ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ

വയനാട് ദുരിത ബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

"ഖത്തറിലെ വേൾഡ് കപ്പിന് ശേഷം എംബപ്പേ പിറകോട്ടാണ് സഞ്ചരിക്കുന്നത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ചാമ്പ്യന്‍സ് ട്രോഫി: 'പവനായി ശവമായി..'; പിസിബി ബിസിസിഐക്ക് കീഴടങ്ങി; ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചു- റിപ്പോര്‍ട്ട്

ഒഴിവാക്കിയതിന് പിന്നാലെ അശ്വിനും ജഡേജയും കലിപ്പിൽ ആണോ? തുറന്നടിച്ച് അഭിഷേക് നായർ

ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷ്ണവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി; വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് ബിജെപി