2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്ക് എതിരെ സമ്മർദ്ദത്തിന് കീഴിൽ കളത്തിൽ ഇറങ്ങുന്ന ഇന്ത്യയെ സൂക്ഷിക്കണം എന്ന് ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസിൽവുഡ് . ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റത് ഉറങ്ങിക്കിടക്കുന്ന ഒരു ഭീമനെ ഉണർത്തിയിട്ടുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സ്വന്തം തട്ടകത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിനോട് ടെസ്റ്റ് പരമ്പര 3-0ന് തോറ്റതോടെ ഇന്ത്യൻ ടീം വാലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾക്കുന്നത്. ലോക ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷ അസ്തമിക്കുന്ന രീതിയിൽ ഇന്ത്യയെ എത്തിക്കാൻ കിവീസ് തോൽവി കാരണമായി. ഇനി ഓസ്‌ട്രേലിയൻ പരമ്പരയിലെ നാല് മത്സരങ്ങൾ എങ്കിലും ടീമിന് ജയിക്കണം ഫൈനൽ ഉറാപ്പിക്കാൻ.
2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഓസ്‌ട്രേലിയ ടീമിൻ്റെ ഭാഗമാകാൻ പോകുന്ന ജോഷ് ഹേസിൽവുഡ്, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ആത്മവിശ്വാസം തകർന്നിരിക്കാമെന്ന് വിശ്വസിക്കുന്നു.
“അത് ഉറങ്ങിക്കിടക്കുന്ന ഒരു ഭീമനെ ഉണർത്താം. ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കില്ല. അവർ മനോഹരമായി തിരിച്ചുവരും എന്ന് കരുതുന്നു. ചില താരങ്ങൾ ആദ്യമായി കളിക്കുന്ന പരമ്പര ആയതിനാൽ ആ സമ്മർദ്ദം അവർക്ക് ഉണ്ടാകും.”
“എന്തായാലും കിവീസിന് അഭിനന്ദനം. ഇന്ത്യയിൽ 3-0 ന് ജയിക്കുക എന്നത് അവിശ്വസനീയമാണ്. അത് ബുദ്ധിമുട്ടാണ്. അവിടെ ഒരു കളി ജയിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.” താരം പറഞ്ഞു.