രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് ഹാർദിക്കിനും സഹതാരങ്ങൾക്കും കിട്ടിയത് വമ്പൻ നേട്ടം, ഐസിസി റാങ്കിംഗിൽ വമ്പൻ കുതിപ്പ്

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി ടി20 ഐ റാങ്കിംഗിൽ നിരവധി ഇന്ത്യൻ താരങ്ങൾ മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ ഞായറാഴ്ച മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീം സന്ദർശകരെ ഏഴു വിക്കറ്റിന് തകർത്ത് പരമ്പരയിൽ മുന്നിലെത്തി.

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിലെ മികച്ച പ്രകടനമാണ് ഐസിസി ടി20ഐ റാങ്കിങ്ങിൽ നിരവധി ഇന്ത്യൻ താരങ്ങളെ മുന്നേറാൻ സഹായിച്ചത്. ആദ്യ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഐസിസി ടി20 റാങ്കിംഗിൽ മുന്നേറി.

ഇന്ത്യക്ക് രണ്ട് സെറ്റ് ബാറ്റ്സ്മാൻമാരെ പെട്ടെന്ന് നഷ്ടമായപ്പോഴാണ് പാണ്ഡ്യ ബാറ്റിംഗിന് ഇറങ്ങിയത്. അവിടെ നിന്ന്, വെറും 16 പന്തിൽ നിന്ന് 39 റൺസ് അടിച്ചുകൂട്ടിയ അദ്ദേഹം ഇന്ത്യയുടെ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിങ്‌സ്.

തൻ്റെ മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെ സിസി ടി20 ഐ റാങ്കിംഗിൽ പാണ്ഡ്യ ഏഴ് സ്ഥാനങ്ങൾ കയറി മൊത്തത്തിൽ 60-ാം സ്ഥാനത്തെത്തി. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനാണ് ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്. പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി, ടി20 ഐ ഓൾറൗണ്ടർമാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ലിയാം ലിവിംഗ്സ്റ്റണും നേപ്പാളിൻ്റെ ദിപേന്ദ്ര സിംഗ് ഐറിയും പാണ്ഡ്യയെക്കാൾ മുന്നിലാണ്.

ബൗളർമാരുടെ ടി20 റാങ്കിംഗിൽ അർഷ്ദീപ് എട്ട് സ്ഥാനങ്ങൾ കയറി എട്ടാം സ്ഥാനത്തെത്തി. 12 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 35-ാം സ്ഥാനത്തെത്തി. നിലവിൽ ലോകത്തെ ഒന്നാം നമ്പർ ടി20 ബൗളർ ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് ആണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ