പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അസം ഖാൻ 2021 ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുക ആയിരുന്നു. അതിനുശേഷം, അദ്ദേഹം 14 ടി20 മത്സരങ്ങൾ കളിച്ചെങ്കിലും 88 റൺസ് മാത്രമേ നേടിയുള്ളു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മോയിൻ ഖാന്റെ മകനായ അസം, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ആക്രമണാത്മകമായ ബാറ്റിംഗ് കാണിക്കുന്നുണ്ടെങ്കിലും, അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്നവും കാരണം അസം പ്രശ്നങ്ങൾ നേരിടുന്നു . ക്രിക്കറ്റിൽ ദീർഘവും വിജയകരവുമായ കരിയർ നേടുന്നതിന്, താരം തന്റെ ഭക്ഷണക്രമം നിയന്ത്രിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ പറഞ്ഞിരിക്കുകയാണ്.
നല്ല ഭക്ഷണം കഴിക്കുന്നതും അതൊക്കെ ആസ്വദിക്കുന്നതും നല്ലത് ആണെന്നും എന്നാൽ ആരോഗ്യത്തോടെ ഇരിക്കേണ്ടത് ആണ് പ്രധാനം എന്നും യൂനിസ് യുവതാരത്തെ ഓർമിപ്പിച്ചു.
“നമ്മൾ എല്ലാവരും ബർഗറുകൾ ആസ്വദിക്കുന്നു – എനിക്കും ഇഷ്ടമാണ് – പക്ഷേ പ്രൊഫഷണൽ അത്ലറ്റുകൾ എന്ന നിലയിൽ നമ്മൾ നിയന്ത്രണം കാണിക്കേണ്ടതുണ്ട്. ഈ തലത്തിൽ ഭക്ഷണക്രമവും അച്ചടക്കവും ഒരുപോലെ പ്രധാനമാണ്. ദീർഘവും വിജയകരവുമായ ഒരു കരിയർ അസം ഖാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫിറ്റ്നസ് അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കണം. കുറുക്കുവഴികളൊന്നുമില്ല,” യൂനിസ് ഖാൻ പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോൾ, പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരങ്ങളിലാണ് ഇപ്പോൾ താരങ്ങളുടെ ശ്രദ്ധ മുഴുവൻ. അതേസമയം പഹൽഗാം ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ലീഗ് കാണാൻ സാധിക്കില്ല.