കലിപ്പ് കട്ട കലിപ്പ്, വാർത്താസമ്മേളനത്തിൽ തട്ടിക്കയറി ദ്രാവിഡ്; പ്രകോപിപ്പിച്ചത് ആ ചോദ്യം

അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് 2024 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് ചില കയ്പേറിയ ഓർമ്മകൾ കിട്ടി. ഇന്ത്യൻ ടീമിനൊപ്പമുള്ള മനോഹരമായ കരിയറിന് ശേഷം പരിശീലക കുപ്പായം അണിഞ്ഞ ദ്രാവിഡിന് ബാർബഡോസിൽ ഒരു കളിക്കാരനെന്ന നിലയിൽ മികച്ച കണക്കുകൾ ഒന്നും അവകാശപ്പെടാൻ ഇല്ല. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ വേദിയിലെ അദ്ദേഹത്തിൻ്റെ മോശം സ്ഥിതിവിവരക്കണക്കുകൾ ഒരു റിപ്പോർട്ടർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചപ്പോൾ, ഇന്ത്യൻ ഹെഡ് കോച്ച് ആ ചോദ്യത്തിൽ അസ്വസ്ഥനാകുകയും ശാന്തത കൈവിട്ടുള്ള മറുപടി നൽകുകയും ചെയ്തു.

വാർത്താമാമേളനത്തിലെ ചോദ്യങ്ങൾ ഇങ്ങനെ ആയിരുന്നു

റിപ്പോർട്ടർ: “രാഹുൽ, ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ ഇവിടെ കളിച്ചു. 1997 ൽ നടന്ന ടെസ്റ്റ് മത്സരത്തിലെ ഓർമ്മകൾ ഇല്ലേ ?”

ദ്രാവിഡ്: “ഒരുപാട് നന്ദി സുഹൃത്തേ! എനിക്ക് ഇവിടെ മറ്റ് ചില മാന്യമായ ഓർമ്മകളും ഉണ്ടായിരുന്നു.”

റിപ്പോർട്ടർ: “അതാണ് യഥാർത്ഥത്തിൽ എൻ്റെ ചോദ്യം. നാളെ നിങ്ങൾക്ക് പുതിയതും കൂടുതൽ മികച്ചതുമായ ഓർമ്മകൾ ഉണ്ടാക്കാനുള്ള അവസരമുണ്ടോ?”

ദ്രാവിഡ്: ഞാൻ പുതിയതായി ഒന്നും ചെയ്യാൻ പോകുന്നില്ല സഹോദരാ.

1997ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടിയപ്പോഴാണ് ദ്രാവിഡ് ബാർബഡോസിലെത്തിയത്. ബ്രിഡ്ജ്ടൗണിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ ടീം 38 റൺസിന് തോറ്റപ്പോൾ ദ്രാവിഡ് 78 ഉം 2 ഉം സ്കോർ ചെയ്തു. “ഞാൻ പഴയ കാര്യങ്ങളിൽ നിന്ന് വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നു. അത് എൻ്റെ ഒരു കാര്യമാണ്. ഞാൻ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ല. ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ ഞാൻ ശ്രമിക്കുന്നു. 97-ലോ മറ്റോ സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഇത് പുതിയ വർഷമാണ്.” ദ്രാവിഡ് ഓർമപ്പെടുത്തി.

ഇന്ന് സൂപ്പർ 8 ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അഫ്ഗാൻ നേരിടുന്ന ഇന്ത്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍