ഫോമിൽ അല്ലെങ്കിലും കലിപ്പിന് ഒരു കുറവും ഇല്ല, ഫെർണാണ്ടോയുമായി ഏറ്റുമുട്ടി വിരാട് കോഹ്‌ലി; വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ ശ്രീലങ്കൻ പര്യടനം മറ്റൊരു മോശം പ്രകടനത്തോടെ അവസാനിച്ചു. 249 എന്ന വിജയലക്ഷ്യത്തെ പിന്തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് 26.1 ഓവർ പിന്നിട്ടപ്പോൾ 138 റൺസിന് കളി അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ക്യാപ്റ്റൻ രോഹിത് ശർമയാണ്. 20 പന്തിൽ നിന്നും 35 റൺസാണ് രോഹിത് നേടിയത്. വാഷിങ്ടൺ സുന്ദർ നേടിയ 25 പന്തിൽ 30 റൺസ് ഒഴിച്ച് നിർത്തിയാൽ വേറെ കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. 18 പന്തിൽ കേവലം 20 റൺസാണ് വിരാട് കോഹ്‌ലിക്ക് നേടാനായത്. സീരീസിൽ ഏറെ നിരാശപ്പെടുത്തിയത് വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് എന്ന് പറയേണ്ടി വരും. കേവലം 19.33 എന്ന ശരാശരിയിലാണ് വിരാട് കോഹ്‌ലി പരമ്പര അവസാനിപ്പിക്കുന്നത്.

അതേസമയം ബാറ്റ് ചെയ്യുന്നതിനിടെ ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയുമായി കോഹ്‌ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഫെർണാണ്ടോയുടെ പന്തിൽ ബൗണ്ടറി പായിച്ചാണ് കോഹ്‌ലി തൻ്റെ ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നിരുന്നാലും, ഓവറിന്റെ അവസാന പന്തിൽ ഫോളോ ത്രൂ സമയത്ത് ഫെർണാണ്ടോ എന്തോ പറഞ്ഞപ്പോൾ കോഹ്‌ലി കലിപ്പായി. കോഹ്‌ലിയും താരവും തമ്മിൽ വാക്കുതകർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

എന്താണ് ഫെർണാണ്ടോ പറഞ്ഞതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമല്ല. മത്സരശേഷം പക്ഷെ ഇരുവരും വഴക്കെല്ലാം മറന്ന് സന്തോഷത്തോടെയാണ് പിരിഞ്ഞത്. 2008ലെ അരങ്ങേറ്റ പരമ്പരയിൽ 31.80 ശരാശരി നേടിയത്‌ മാത്രമാണ് ശ്രീലങ്കക്കെതിരെ 60 ശരാശരിയിൽ താഴെ കണക്കുള്ള കോഹ്‌ലിയുടെ ഒരേയൊരു സംഭവം.

എല്ലാ മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് രണ്ടാമതായി ബാറ്റ് ചെയ്യേണ്ടി വന്നത് ഇന്ത്യയെ ഒരു ഘട്ടത്തിലും സഹായിച്ചിട്ടില്ല. ഒരിക്കലും ഗൗതം ഗംഭീർ ആഗ്രഹിക്കുന്ന തരത്തിലുള്ള തുടക്കമല്ല ഇന്ത്യക്ക് ശ്രീലങ്കയിൽ ലഭിച്ചിരിക്കുന്നത് . ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് 3 ഏകദിന മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ടീമിനെ തിരഞ്ഞെടുക്കാൻ ഇന്ത്യ ടി20 ഫോമിനെ ആശ്രയിക്കാൻ നിർബന്ധിതരാകും എന്നതാണ് കൂടുതൽ സമ്മർദ്ദം കൊണ്ടുവരുന്ന ഘടകം.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ