ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ കുറഞ്ഞ സ്‌കോറില്‍ തളച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് തുടക്കത്തില്‍ തന്നെ സിഎസ്‌കെയ്ക്ക് തിരിച്ചടി നല്‍കി. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ചെന്നൈയുടെ ഓപ്പണര്‍ ഷെയ്ക്ക് റഷീദിനെ മുഹമ്മദ് ഷമി അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തിച്ച് പുറത്താക്കി. പിന്നാലെ സാം കറണും ഒമ്പത് റണ്‍സെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണര്‍ ആയുഷ് മാത്രെ 30 റണ്‍സെടുത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കമ്മിന്‍സിന്റെ ബോളില്‍ പുറത്തായി.
തുടര്‍ന്ന് രവീന്ദ്ര ജഡേജയും ഡെവാള്‍ഡ് ബ്രേവിസും ചേര്‍ന്നായിരുന്നു രക്ഷാദൗത്യം ഏറ്റെടുത്തത്. കൂട്ടത്തില്‍ ബ്രെവിസാണ് കൂടുതല്‍ അപകടകാരിയായത്. 25 പന്തില്‍ നാല് സിക്‌സും ഒരും ഫോറും ഉള്‍പ്പെടെ 42 റണ്‍സെടുത്ത് ബ്രെവിസ് ഹൈദരാബാദിനെതിരെ കത്തിക്കയറി. എന്നാല്‍ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിക്കവേ ഹര്‍ഷല്‍ പട്ടേലിന്റെ ബോളില്‍ കാമിന്ദു മെന്‍ഡിസ് ക്യാച്ചെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ വച്ച് പറന്ന് എടുത്താണ് ബ്രെവിസിന്റെ ക്യാച്ച് കാമിന്ദു മെന്‍ഡിസ് കൈപിടിയിലൊതുക്കിയത്.
ഈ സീസണിലെ എറ്റവും മികച്ച ക്യാച്ചുകളിലൊന്നായും ഇത് മാറി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരേസമയം വലത് കൈ കൊണ്ടും ഇടത് കൈകൊണ്ടും പന്തെറിഞ്ഞാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാമിന്ദു മെന്‍ഡിസ് ശ്രദ്ധേയനായത്. ശ്രീലങ്കയ്ക്കായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നടത്തിയ പ്രകടനമാണ് ഐപിഎലില്‍ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് താരത്തെ ടീമിലെത്തിക്കാന്‍ കാരണമായത്.
இதான் டா Catch-உ! 😮💨🔥
பந்தை பார்த்ததும் பறந்துட்டாரு Kamindu Mendis. 🦅🤩
📺 தொடர்ந்து காணுங்கள் | Tata IPL 2025 | CSK vs SRH | JioHotstar & Star Sports தமிழில் #IPLOnJioStar #IPL2025 #TATAIPL #CSKvSRH pic.twitter.com/qUIxFVNw6s
— Star Sports Tamil (@StarSportsTamil) April 25, 2025