ഭാവിയിൽ ക്രിക്കറ്റ് ലോകം ഭരിക്കാൻ പോകുന്ന താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസൺ. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രച്ചിൻ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമറൂൺ ഗ്രീൻ, എന്നിവരാണ് വില്യംസൺ ഭാവി ലോകം ഭരിക്കാൻ പോകുന്ന ഫാബ് 5 ൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ.
ഈ അടുത്ത കാലത്ത് ക്രിക്കറ്റ് ലോകത്ത് ഏറ്റവും അധികം ചർച്ചയായ താരങ്ങൾ തന്നെയാണ് വില്യംസൺ തിരഞ്ഞെടുത്ത ലിസ്റ്റിൽ ഉള്ള 5 താരങ്ങളും. ഇതിൽ ഗില്ലിന്റെ കാര്യത്തിലേക്ക് വന്നാൽ ഭാവി ക്രിക്കറ്റ് ലോകത്തിന്റെ രാജാവായിട്ടാണ് തരാം അറിയപ്പെടുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുന്ന മികവ് ടെസ്റ്റിലും ആവർത്തിക്കാനായാൽ ഗിൽ ഒരുപാട് കാലം ക്രിക്കറ്റ് ലോകം ഭരിക്കും എന്ന് പറയുന്നവർ ഏറെയാണ്.
ലിസ്റ്റിലെ മറ്റൊരു ഇന്ത്യൻ താരമായ ജയ്‌സ്വാളിന് ഏകദിനത്തിൽ അത്ര അവസരങ്ങൾ കിട്ടുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ വരുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ ജയ്‌സ്വാളിന് അവസരങ്ങൾ കൂടും എന്ന് ഉറപ്പിക്കാം. കിവീസിന്റെ സമീപകാലത്തെ വിജയങ്ങളിൽ അതിനിർണായക പങ്ക് വഹിച്ച രചിനും മിടുക്ക് തെളിയിച്ചിട്ടുണ്ട്.
ഔട്രേലിയയുടെ കാമറൂൺ ഗ്രീനും ഇംഗ്ലണ്ടിന്റെ ബ്രൂക്കും ഒകെ കഴിവ് തെളിയിച്ചവരാണ്. അതേസമയം ക്രിക്കറ്റ് ലോകത്ത് ഫാബ് 4 എന്ന് അറിയപെടുന്ന കോഹ്ലി, വില്യംസൺ, റൂട്ട്, സ്മിത്ത് എന്നിവരുടെ നിരയിലേക്ക് ഫാബ് 5 ആയി ബാബറിനെ പറയണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ബാബറിന്റെ മോശം ഫോം താരത്തെ ഈ ലിസ്റ്റിൽ നിന്ന് പുറത്താക്കി എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.