12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യമായി റണ്ണൗട്ടായി കെയ്ന്‍ വില്യംസണ്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിലാണ് വില്യംസണ്‍ പൂജ്യത്തിന് റണ്ണൗട്ടായത്. മികച്ച ഫോമിലുള്ള വില്യംസണിന്റെ പുറത്താകല്‍ ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയ്ക്കും കാരണമായി.
ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലാണ് സംഭവം. ആതിഥേയര്‍ 12/1 എന്ന നിലയില്‍. ഓസ്ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് തടഞ്ഞ് വില്യംസണ്‍ മിഡ് ഓഫിലേക്ക് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ സഹതാരം വില്‍ യംഗുമായി വില്യംസണ്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇതിനിടയില്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇരുവര്‍ക്കുമിടയില്‍ കുടുങ്ങി. ഇതോടെ വില്യംസണ് മുന്നോട്ട് ഓടാനായില്ല. ഈ സമയം മര്‍നസ് ലബുഷെയ്നിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടതോടെ വില്യംസണ് ഡക്കായി നിരാശനായി മടങ്ങേണ്ടി വന്നു.
ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 383നെതിരെ ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 179 റണ്‍സിന് ഓള്‍ഔട്ടായി. പ്രമുഖരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്സിലാണ് (71) കിവീസിന്റെ ടോപ് സ്‌കോറര്‍.
The pressure is on New Zealand after Kane Williamson was run out – the first time in a Test Match since 2012
@BLACKCAPS v Australia: 1st Test | LIVE on DUKE and TVNZ+ pic.twitter.com/S9itasfaDg— TVNZ+ (@TVNZ) March 1, 2024
Read more