ഏകദിന ലോക കപ്പിനുള്ള കിവീസ് ടീമിനൊപ്പം വില്യംസണും; പരിക്കിന്റെ പിടിയിലായ താരം എങ്ങനെ കളിക്കും?; സംഭവം ഇങ്ങനെ

2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോക കപ്പിന്റെ മെന്ററായി കെയ്ന്‍ വില്യംസണെ ടീമിൽ ഉൾപ്പെടുത്താന്‍ തീരുമാനിച്ച് ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്നതിനിടെ പരിക്കേറ്റ കിവി സ്റ്റാര്‍ ബാറ്റര്‍ ടീം മെന്ററായി ബ്ലാക്ക്ക്യാപ്സിനായി തന്റെ സാന്നിദ്ധ്യം അറിയിക്കും.

അതേസമയം, ഒരു കളിക്കാരനെന്ന നിലയില്‍ വില്യംസണിന്റെ ലോകകപ്പ് പങ്കാളിത്തം ഇതുവരെ ന്യൂസിലന്‍ഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് തള്ളിക്കളഞ്ഞിട്ടില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിനിടെ വലത് കാല്‍മുട്ടില്‍ മുന്‍ഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടിയതിനെ തുടര്‍ന്ന് വില്യംസണ്‍ ക്രച്ചസിലാണ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. പിന്നീട് ശസ്ത്രക്രിയ വിജയകരമായി നടത്തി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാകും നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും നടക്കുക.

ബിസിസിഐ ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണു തയാറാക്കിയിരിക്കുന്നത്. 46 ദിവസത്തെ ലോകകപ്പില്‍ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിനു പുറമേ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നിവയാണു മറ്റു വേദികള്‍.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍