പാണ്ഡ്യയുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്; രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഹര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസ ഓള്‍ റൗണ്ടര്‍ കപില്‍ ദേവ്. ഇങ്ങനെ നിസ്സാരമായ പിഴവുകള്‍ വരുത്തിവച്ച് വിക്കറ്റുകള്‍ തുലയ്ക്കുന്ന പാണ്ഡ്യയേയും കപിലിനേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത്. താനുമായി താരതമ്യം ചെയ്യപ്പെടാന്‍ പാണ്ഡ്യ അര്‍ഹനല്ല എന്നും കപില്‍ പ്രതികരിച്ചു.

1983 ലെ ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടമുയര്‍ത്തിയത് കപിലിന്റെ ചിറകിലേറിയായിരുന്നു. ഓള്‍റൗണ്ടര്‍ മികവില്‍ കപിലിന്റ പിന്‍ഗാമി എന്നാണ ഹാര്‍ദ്ദിക്ക് അറിയപ്പെടുന്നത്.

ആറ് റണ്‍സെടുത്ത് നില്‍ക്കവേ  രണ്ടാം ഇന്നിംഗ്‌സില്‍ എന്‍ഗിറ്റിയുടെ ബൗണ്‍സറില്‍ അലക്ഷ്യമായി ബാറ്റ് വീശി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി പാണ്ഡ്യ പുറത്താകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്ും പാണ്ഡ്യയുടെ അലംഭാവമാണ് വിക്കറ്റ് തുലച്ചത്. അലസതയോടെ ഓടി റണൗട്ടായ പാണ്ഡ്യ നിര്‍ണായക അവസര്ത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.  15 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.

എന്നാല്‍ പാണ്ഡ്യെ പുകഴ്ത്താനും കപില്‍ മറന്നില്ല. ഹാര്‍ദ്ദിക്ക് മികച്ച പ്രതിഭയാണ് എന്നും അത് ആദ്യ ടെസ്റ്റില്‍ തെളിയിച്ചതാണെന്നും എന്നാല്‍ മാനസികമായി താരം കൂടുതല്‍ തയ്യാറെടുക്കേണ്ടെതുണ്ടെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ദയനീയ തോല്‍വി വഴങ്ങിയതോടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ പുതുമുഖ ബൌളര്‍ ലംഗി എങ്ടിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റ് 72 റണ്‍സിന് ഇന്ത്യ തോറ്റിരുന്നു.