വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും വിരമിക്കല്‍ തിയതി പ്രഖ്യാപിച്ച് കപില്‍ ദേവ്!

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും എപ്പോള്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കണമെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. 26 നും 34 നും ഇടയിലുള്ള പ്രായമാണ് കളിക്കാര്‍ അവരുടെ പ്രൈമറിയിലെത്തുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം രണ്ട് പേരും ഫിറ്റായി തുടരുകയാണെങ്കില്‍ അവര്‍ക്ക് എത്ര സമയം വേണമെങ്കിലും കളിക്കാമെന്ന് പറഞ്ഞു.

എന്റെ അഭിപ്രായത്തില്‍, 26 നും 34 നും ഇടയിലുള്ള കാലയളവ് ഏറെ പ്രധാനമാണ്. അതിനുശേഷം കളിക്കാരുടെ ഫിറ്റ്‌നസ് അവരുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കും. രവി ശാസ്ത്രി വളരെ ചെറുപ്പത്തില്‍ തന്നെ വിരമിച്ചു, അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കൂടുതല്‍ കാലം ഉണ്ടായിരുന്നു. അതിനാല്‍ അവരുടെ ജീവിതരീതികള്‍ തീരുമാനിക്കേണ്ടത് പൂര്‍ണ്ണമായും അവര്‍ തന്നെയാണ്. ഫിറ്റായി തുടരുക, നിങ്ങള്‍ ആസ്വദിക്കുന്നിടത്തോളം കളി തുടരുക- കപില്‍ ദേവ് പറഞ്ഞു.

രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഓപ്പണിംഗ് ഗെയിമില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ പരാജയപ്പെട്ടു. സെപ്തംബര്‍ 27 മുതല്‍ കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദശകത്തിലേറെയായി ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും. ഫോര്‍മാറ്റ് പരിഗണിക്കാതെ, ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ അവര്‍, ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധിപത്യം പുലര്‍ത്തുന്ന ടീമാണ് ഇന്ത്യന്‍ ടീം എന്നതിന്റെ രണ്ട് പ്രധാന കാരണങ്ങളാണ്.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. രണ്ട് കളിക്കാരും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും മാത്രമാണ് അവരുടെ ശ്രദ്ധ.

Read more