ആറ് മാസം മുമ്പ് സംഭവിച്ചത് നിങ്ങള്‍ വേഗം അങ്ങ് മറന്നല്ലേ?; രോഹിത് വിമര്‍ശകര്‍ക്കെതിരെ കപില്‍ ദേവ്

ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഇതിഹാസ താരം കപില്‍ ദേവ്. മോശം ഫോമില്‍നിന്ന് പുറത്തുവരാനും തന്റെ മികച്ച പ്രകടനത്തിലൂടെ ടീമിനായി വീണ്ടും മത്സരങ്ങള്‍ വിജയിപ്പിക്കാനും കപില്‍ ദേവ് രോഹിത്തിനെ പിന്തുണച്ചു.

ഒന്നോ രണ്ടോ പ്രകടനത്തിലൂടെ എങ്ങനെയാണ് ഒരാളുടെ ക്യാപ്റ്റന്‍സിനെ സംശയിക്കാനാകുമോ എന്നു ചോദിച്ച കപില്‍ ദേവ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഐസിസി ടി20 ലോകകപ്പ് നേടിയ നായകനാണ് രോഹിത്തെന്ന് വിമര്‍ശകരെ ഓര്‍മിപ്പിച്ചു.

അവന്‍ സ്വയം തെളിയിക്കേണ്ടതില്ല. അദ്ദേഹം ഇത് നിരവധി വര്‍ഷങ്ങളായി ചെയ്യുന്നു. അതിനാല്‍ അവനെ സംശയിക്കരുത്. ഞാന്‍ അവനെ സംശയിക്കില്ല. അവന്റെ ഫോം തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒന്നോ രണ്ടോ പ്രകടനത്തിലൂടെ, ഒരാളുടെ ക്യാപ്റ്റന്‍സിയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, ആറ് മാസം മുമ്പ് അദ്ദേഹം ടി20 ലോകകപ്പ് നേടിയപ്പോള്‍, നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിക്കില്ലായിരുന്നു. അത് പോകട്ടെ, അവന്റെ കഴിവ് വെച്ച് അവന്‍ ശക്തമായിത്തന്നെ തിരിച്ചുവരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.