നീട്ടി വിളിച്ചോളൂ ചോക്കേർസ് എന്ന്, ഇന്ത്യയെ കളിയാക്കി കപിൽ ദേവ്

ചോക്കർസ് എന്ന പദത്തിന്റെ ക്രിക്കറ്റ് അർഥം ഏവർക്കും അറിയാവുന്നതാണല്ലോ, അവസാനം വരെ ഭംഗി ആയി കളിക്കും ജയിക്കും എന്ന പ്രതീതി കാണിക്കും എന്നിട്ട് തോൽക്കും. ക്രിക്കറ്റിൽ സൗത്താഫ്രിക്കയെ ഈ പദം ചേർത്ത് സാധാരണ പറയാറുണ്ട്. ഇപ്പോഴിത് ഇന്ത്യയെ ഈ പദം ചേർത്ത് വിളിക്കണമെന്ന് പറയുകയാണ് കപിൽ ദേവ്.

“ഞാൻ വിശദാംശങ്ങളിലേക്ക് പോയി അവരെ ആക്ഷേപിക്കില്ല, കാരണം മുൻകാലങ്ങളിൽ ഞങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിച്ച അതേ കളിക്കാർ ഇവരാണ്, പക്ഷേ അതെ, നമുക്ക് അവരെ ചോക്കർമാർ എന്ന് വിളിക്കാം. അത് കുഴപ്പമില്ല. അത് നിഷേധിക്കാനാവില്ല – ഇത്രയും അടുത്തെത്തിയതിന് ശേഷം അവർ ശ്വാസം മുട്ടി,” കപിൽ എബിപി ന്യൂസിനോട് പറഞ്ഞു.

1983 ലോകകപ്പ് ജേതാവായ നായകൻ, സെമിഫൈനലിലെ ടീമിന്റെ പ്രകടനത്തെ ആരാധകർ വളരെയധികം വിമർശിക്കേണ്ടതില്ലെന്ന് പറഞ്ഞു.

“ഞാൻ സമ്മതിക്കുന്നു, ഇന്ത്യ മോശം ക്രിക്കറ്റാണ് കളിച്ചത്, അതിന്റെ പേരിൽ ഒരുപാട് അവരെ വിമര്ശിക്കരുത്.”

“നോക്കൂ, മത്സരം അവസാനിച്ചു അവരെ ഒരുപാട് വിമർശിക്കരുത് ഇനി. അവർ നന്നായി കളിച്ചില്ല, വിമർശനം ന്യായമാണ്. എന്നാൽ ഇന്നത്തെ മത്സരത്തെ സംബന്ധിച്ചിടത്തോളം, ഇംഗ്ലണ്ട് പിച്ച് നന്നായി ഉപയോഗിച്ചു , അതുപോലെ അവരുടെ സാഹചര്യങ്ങളും.”

2013ൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെന്റ് നേടിയത്.

അതിനുശേഷം, 2014 ടി20 ലോകകപ്പ് (ഫൈനൽ), 2015 ഏകദിന ലോകകപ്പ് (സെമിഫൈനൽ), 2016 ടി20 ലോകകപ്പ് (സെമിഫൈനൽ), 2017 ചാമ്പ്യൻസ് ട്രോഫി (ഫൈനൽ), 2019 ഏകദിന ലോകകപ്പ് (സെമിഫൈനൽ) എന്നിവയുടെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് യോഗ്യത നേടിയെങ്കിലും വിജയിച്ചില്ല. 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 2022 T20 ലോകകപ്പ് (സെമിഫൈനൽ) ഇവിടെയൊക്കെ അവസാനം വരെ എത്തിയെങ്കിലും ടീം തൊലിയേറ്റ് വാങ്ങി.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ