ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ (ഐഎസ്പിഎല്‍) കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും ഏറ്റെടുത്തു. കരീന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
തങ്ങള്‍ ഏറെ വിലമതിക്കുന്ന ഒരു പാരമ്പര്യമാണ് ക്രിക്കറ്റ. പങ്കിടുന്ന സ്‌നേഹമാണ്. എല്ലാത്തിനുമുപരി, ഇത് കുടുംബത്തിന്റെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്! ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ട്! യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും- കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഐഎസ്പിഎല്ലിന് ടീം ഉടമകളുടെ ഒരു വന്‍ താര നിര തന്നെയാണുള്ളത്. നടന്‍ അക്ഷയ് കുമാറാണ് ശ്രീനഗര്‍ ടീമിന്റെ ഉടമയെങ്കില്‍, മുംബൈ ടീം ഓാണ്‍ ചെയ്യുന്നത് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്. ബെംഗളൂരുവിന്റെ ഉടമസ്ഥത ഹൃത്വിക് റോഷനും ചെന്നൈയും ഹൈദരാബാദും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യ, രാം ചരണ്‍ എന്നിവരുടെ ഉടമസ്ഥതയിലുമാണ്.
ഇന്ത്യയുടെ ആദ്യത്തെ ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഐഎസ്പിഎല്‍. മാര്‍ച്ച് 2 മുതല്‍ 9 വരെയായി 19 മത്സരങ്ങളുള്ള ലീഗിന്റെ വേദി മുംബൈയാണ്.