കാര്യവട്ടം ടി20 മത്സരം; രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണം, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

ആറ്റിങ്ങലില്‍ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ്-ചന്തവിള – കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴി പോകണം. ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കല്‍-കുളത്തൂര്‍-മണ്‍വിള – ചാവടിമുക്ക് വഴി പോകണം.

കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്കില്‍നിന്ന് തിരിഞ്ഞ് എന്‍ജിനിയറിംഗ് കോളേജ് – മണ്‍വിള – കുളത്തൂര്‍ – മുക്കോലയ്ക്കല്‍ വഴി പോകേണ്ടതാണ്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഉള്ളൂരില്‍നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ട്
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്
അമ്പലത്തിന്‍കര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്
ഗവ: കോളേജ് കാര്യവട്ടം
ബി.എഡ് സെന്റര്‍ കാര്യവട്ടം
എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്

ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9497930055, 9497987001, 9497990006, 9497990005 എന്നെ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം