സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിസ്‌ഫോടന ബാറ്റിംഗ് പുറത്തെടുത്ത മലയാളി താരം കരുണ്‍ നായരുടെ മകിവില്‍ കര്‍ണടയ്ക്ക് തകര്‍പ്പന്‍ ജയം. അയല്‍ക്കാരയ തമിഴ്‌നാടിനെ 78 റണ്‍സിനാണ് കര്‍ണാടക തച്ചുടച്ചത്. വെടിക്കെട്ട് സെഞ്ച്വറി നേടിയ കരുണ്‍ നായരുടെ പ്രകടനമാണ് കര്‍ണാടയ്ക്ക് വന്‍ വിജയമൊരുക്കിയത്.
52 പന്തില്‍ എട്ട് ഫോറും എട്ട് സിക്‌സും സഹിതം 111 റണ്‍സാണ് കരുണ്‍ നേടിയത്. 88 മിനിറ്റ് ക്രീസില്‍ നിന്ന കരുണ്‍ അക്ഷരാര്‍ത്ഥത്തില്‍ തമിഴ്‌നാട് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. കരിണിന്റെ സെഞ്ച്വറി ചിറകില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തമിഴ്നാടിന്റെ പോരാട്ടം 16.3 ഓവറില്‍ 101 റണ്‍സില്‍ അവസാനിച്ചു.
തമിഴ്നാടിന് വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാടിനെ തകര്‍ത്തത് പ്രവീണ്‍ ദുബേയുടെ നാല് വിക്കറ്റ് പ്രകടനമാണ്. തമിഴ്നാട് നിരയില്‍ 34 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ 20 റണ്‍സെടുത്ത് പുറത്തായി.
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ നായര്‍ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഹൈദ്രാബാദിനെതിരെ 77 റണ്‍സും കരുണ്‍ നേടിയിരുന്നു. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നടക്കുന്ന ഈ ടി20 ടൂര്‍ണ്ണമെന്റിലെ പ്രകടനം താരലേലത്തില്‍ കരുണിന് വമ്പന്‍ തുക സ്വന്തമാക്കാന്‍ സഹായിക്കും.