'കാര്‍ത്തിക് നിന്റെ സമയം അവസാനിച്ചു'; തനിസ്വഭാവം ആവര്‍ത്തിച്ച് ഹാര്‍ദ്ദിക്, വെളിപ്പെടുത്തലുമായി ഡികെ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ഐപിഎല്‍ സീസണായിരുന്നു കടന്നു പോയത്. അവസാന സീസണെന്ന നിലയില്‍ കാര്‍ത്തിക്കിന് സഹതാരങ്ങളില്‍നിന്നും എതിരാളികളില്‍നിന്നും അര്‍ഹിച്ച് പരിഗണനയും ബഹുമാനവും ലഭിച്ചു. എന്നാല്‍ ഒരു ഇന്ത്യന്‍ താരം മാത്രം താരത്തെ സ്ലെഡ്ജ് ചെയ്തു. അതിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഡികെ.

വിരാട് കോഹ്‌ലി എപ്പോഴും ആക്രമണോത്സകതയോടെ ബാറ്റര്‍ക്ക് യാത്രയയപ്പ് നല്‍കാറുണ്ട്. എന്നാല്‍ അത് വിക്കറ്റ് വീണ് പുറത്താവുമ്പോള്‍ മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യ എന്നെ സ്ലെഡ്ജ് ചെയ്തിരുന്നു.

ലെഗ് സ്പിന്നര്‍ പന്തെറിയാനെത്തിയപ്പോള്‍ കാര്‍ത്തിക് നിന്റെ സമയം അവസാനിച്ചു, നിന്റെ വിലപ്പെട്ട സമയത്തിന് നന്ദി എന്നാണ് ഹാര്‍ദിക് പറഞ്ഞത്. എന്നാല്‍ ഞാന്‍ ലെഗ് സ്പിന്നര്‍ക്കെതിരേ ഒന്ന് രണ്ട് മികച്ച ഷോട്ടുകള്‍ കളിച്ചതോടെ അവന്‍ വീണ്ടും വന്നു. ഇപ്പോള്‍ സ്പിന്നിനെതിരേ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു എന്ന് പറഞ്ഞു.

ഞാന്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അവന്‍ നല്ല സുഹൃത്താണ്. ഒടുവില്‍ അവന്‍ പറഞ്ഞത് കമന്റേറ്ററായ ശേഷവും അവന്‍ തന്റെ മത്സരത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. ഇതൊരു രസകരമായ സംഭവമായിരുന്നു- കാര്‍ത്തിക് പറഞ്ഞു.

Read more