കോടികള്‍ കൊയ്ത് ചരിത്രമെഴുതി മലയാളി താരം കരുണ്‍ നായര്‍. 5.6 കോടി രൂപയ്ക്ക് കിംഗ് ഇലവന്‍ പഞ്ചാബാണ് കരുണ്‍ നായരെ സ്വന്തമാക്കിയത്. അഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ നായര്‍ക്ക് നേട്ടമായത്. ഇതോടെ ഒരു മലയാളി താരം ഐപിഎല്ലില്‍ സ്വന്തമാക്കിയ ഏറ്റവും വലിയ തുകയായും ഇത് മാറി
ഐപിഎല്‍ താരലേലത്തിന് തൊട്ട് മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ നായര്‍ കാഴ്ച്ചവെച്ചത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ നാനൂറിലധികം റണ്‍സ് കരുണ്‍ നായര്‍ സ്വന്തമാക്കിയിരുന്നു.
രഞ്ജിയിലും കര്‍ണാടകയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഈ സീസണില്‍ ഈ മലയാളി താരം സ്വന്തമാക്കിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 612 റണ്‍സാണ് കരുണ്‍ സ്വന്തമാക്കിയത്.
അഭ്യന്തര ക്രിക്കറ്റിലെ ഈ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തെ ഐപിഎല്‍ ടീമുകള്‍ക്കിടയില്‍ പ്രിയങ്കരാനാക്കിയത്. ഐപിഎല്ലില്ലില്‍ അന്‍പത് മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുളള കരുണ്‍ 25.17 ശരാശരിയില്‍ 1158 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ് എന്നീ ടീമുകളിലാണ് കരുണ്‍ കളിച്ചിരുന്നത്.