കാസു പണം ദുട്ട് മണി മണി; കപ്പില്ലേലും ആർസിബി വാരുന്നത് കോടികൾ

ഇത് വരെ ഐപിഎൽ ട്രോഫി നേടാൻ സാധിച്ചിട്ടില്ലെങ്കിലും കാശിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന ടീം അത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ്. ഇവരുടെ വരുമാനം 163 ശതമാനമായി ഉയർന്നു എന്നാണ് കണക്ക്. 2023 – 2024 വർഷത്തെ കണക്കിലാണ് ഇത് രേഖപ്പെടുത്തുന്നത്. ടീമിന്റെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ (യുഎസ്എൽ) ലാഭത്തിൽ 16 ശതമാനവും ആർസിബിയുടെ വകയാണ്.
രണ്ട വർഷം മുൻപ് 8 ശതമാനം മാത്രമായിരുന്നു ടീമിന്റെ കണക്കിൽ. രാജ്യത്തെ തന്നെ മുൻനിര മദ്യ ഉൽപാദകരാണ് യുണൈറ്റഡ് സ്പിരിറ്റ്‌സ്.
ഐപിഎല്ലിൽ ഇത് വരെ കപ്പുയർത്താൻ പറ്റാത്ത ആർസിബി 2023 സീസണിൽ ആറാം സ്ഥാനത്തും 2024 ഇൽ നാലാം സ്ഥാനത്തുമായിരുന്നു.

247 കോടി വരുമാനം മാത്രം ഉണ്ടായിരുന്ന കമ്പനി 2023-2024 വർഷങ്ങളിൽ 650 കോടിക്ക് മുകളിലാണ് വരുമാനം രേഖപ്പെടുത്തിയത്.
യുണൈറ്റഡ് സ്പിരിസ്റ്റസിന്റെ വാർഷിക കണക്കിലാണ് ഇത് കാണിച്ചിട്ടുള്ളത്. 2008 ഇൽ ആയിരുന്നു യുണൈറ്റഡ് സ്പിരിറ്റിസിന്റെ മുൻ ഉടമയായ വിജയ് മല്യ 11.6 കോടി ഡോളറിനു ആർസിബിയെ വാങ്ങിയത്. ഇന്ന് മറ്റു കമ്പനിയെക്കാളും വലിയ കമ്പനി ആണ് ആർസിബി എന്നത്. കഴിഞ്ഞ വർഷം ആർസിബി വനിതാ ടീം ലീഗിൽ ചാമ്പ്യന്മാരായത് വരുമാനം കൂടാൻ ഇടയായി എന്നാണ് കണക്കാക്കപെടുന്നത്.

ബിസിസിഐ നൽകുന്ന സെൻട്രൽ റൈറ്സ് വരുമാനത്തിൽ നിന്നുള്ള വർധനവാണ് ആർസിബിയുടെ ലാഭം ഉയർത്തിയത്. ടീം ജേർസി, സ്‌പോൺസർഷിപ്, വെബ്സൈറ്റ്, ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിലുള്ള റോയൽറ്റി, ലൈസൻസിങ് വരുമാനവും എല്ലാം കമ്പനിക്ക് ഉണ്ട്. ടിക്കറ്റ് വരുമാനത്തിൽ നിന്നും ബിസിസിഐ ടീമിന് ഒരു വിഹിതം നൽകുന്നുണ്ട്. മാത്രമല്ല പ്ലേയ് ഓഫ് വരുമാനം, മറ്റു വാണിജ്യ വരുമാനങ്ങളും കമ്പനിക്ക് ഉണ്ട്. നിലവിൽ ഇത് വരെ കപ്പുയർത്താൻ ആർസിബിക്ക് അയിട്ടില്ലെങ്കിലും ബാക്കി ഉള്ള ടീമിൽ വെച്ച നോക്കിയാൽ ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ള ടീം തന്നെ ആണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു.