Ipl

തൊട്ടതെല്ലാം പിഴച്ച് സണ്‍റൈസേഴ്സ്; കാവ്യയെ തല്ലിയും തലോടിയും ആരാധകർ

കഴിഞ്ഞ 19 മത്സരങ്ങളായി ഒന്നിൽപോലും ജയിക്കാൻ ഹൈദരാബാദ് ടീമിനായിട്ടില്ല. 2018 സീസണിലെ ജേതാക്കളായ ടീമിന് എവിടെയാണ് പിഴച്ചതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളു-തൊട്ടതെല്ലാം പിഴച്ചു. പ്രഥമ കിരീടം നേടിക്കൊടുത്ത വാർണറെ ഒഴിവാക്കിയത് മുതൽ തുടങ്ങുന്നു. ഒരു സീസണിലെ ഫോമിന്റെ അടിസ്ഥാനത്തിൽ വാർണർക്ക് വിലയിട്ടതിന് ടീമിന് ലീഗിന് മുമ്പേ തിരിച്ചടി കിട്ടി. ലോകകിരീട നേട്ടത്തിൽ കങ്കാരൂ പടയെ എത്തിച്ച വാർണർ “ഇനി ഹൈദെരാബാദിലേക്കില്ല” എന്ന് പറഞ്ഞു. അതോടൊപ്പം സൂപ്പർ ബൗളർ റഷീദ് ഖാനെ വിലയുടെ പേരിൽ ഒഴിവാക്കിയത് തിരിച്ചടിയായി.

ലേല റൂമിലെ തീരുമാനങ്ങളുടെ പേരിൽ ഇപ്പോൾ വിമർശനം കേൾക്കുന്നത് ഹൈദരാബാതിന്റെ ടീം സിഇഒ കാവ്യമാറാനാണ്. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, ഉംറാന്‍ മാലിക്, നിക്കോളസ് പുരന്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീമിലെത്തിച്ച ഉടമ നല്ല കളിക്കാരെ പലരെയും മൈൻഡ് പോലും ചെയ്തില്ല. തുക ഉണ്ടായിട്ട് പോലും മികച്ച വിളി ഹൈദരബാദ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ടീം ദയനിയമയി തോറ്റതോടെ കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗാലറിയില്‍ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതര്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ ആശ്വാസ വാക്കുകളുമായെത്തി. ”ടൂര്‍ണമെന്റ് ആരംഭിച്ചിട്ടല്ലേയുള്ളു. ഇനിയും ഒരുപാട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ലേലത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിശ്വസിക്കൂ.’ഒരു ആരാധിക ട്വീറ്റു ചെയ്തു.

ഈ വർഷത്തെ ഏറ്റവും മോശം സ്‌ക്വാഡ് ഉള്ള ടീമായിട്ടാണ് ഹൈദരാബാദ് വിലയിരുത്തപ്പെടുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്