മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയോടെ ഹൈദരാബാദ് ടീമിന്റെ ഈ സീസണിലെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്. ഹോം ഗ്രൗണ്ട് മത്സരമായിരുന്നിട്ടും ഏഴ് വിക്കറ്റിനാണ് മുംബൈയോട് സണ്‍റൈസേഴ്‌സ് തോറ്റത്. ആദ്യ ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞതാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ ഹൈദരാബാദിന് തിരിച്ചടിയായത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍. നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം തന്നെ പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുംമുന്‍പേ തന്നെ മടങ്ങി.
തുടര്‍ന്ന് ഹെന്റിച്ച് ക്ലാസനും (71), അഭിനവ് മനോഹറും (43) ചേര്‍ന്നുളള കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സിനെ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഇന്നലത്തെ തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പോയിന്റ് ടേബിളില്‍ എറ്റവും അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സുളളത്. അതേസമയം മത്സരത്തിനിടെ ഗാലറിയില്‍ നിന്നുളള സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്റെ റിയാക്ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഹൈദരാബാദിന്റെ നിതീഷ് റെഡ്ഡി പുറത്തായതിന് പിന്നാലെയാണ് അതില്‍ നിരാശപ്പെട്ട് കാവ്യ മാരനെ കാണിച്ചത്. മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്തായിരുന്നു നിതീഷ് റെഡ്ഡി പുറത്തായത്. ദീപക് ചാഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കിയാണ് നിതീഷ് മടങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രധാന ബാറ്റര്‍മാരെല്ലാം നഷ്ടപ്പെട്ടതിന്റെ നിരാശ സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരനില്‍ പ്രകടമായത്.
Who Offended This Cute Doll…😢#SRHvsMI #IshanKishan #Umpire #KavyaMaran pic.twitter.com/fBV8jox9qP
— Ashish Kushwaha (@AshiishKushwha) April 23, 2025