ബേസില്‍ തമ്പിയും രക്ഷിച്ചില്ല; കേരള ബോളര്‍മാരെ അടിച്ചു പരത്തിയ ഹൈദരാബാദിന് മികച്ച സ്‌കോര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 മത്സരത്തില്‍ കേരളത്തിനെതിരേ ഹൈദരാബാദിന് മികച്ച സ്‌കോര്‍. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 രണ്‍സ്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, വിനോദ് കുമാര്‍, പ്രശാന്ത് പദ്മനാഭന്‍ എന്നിവരടങ്ങയി ബോളിങ് നിരയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാനായില്ല.

അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു കേരള ബോളര്‍മാര്‍ക്കെതിരേ മിന്നും പ്രകടനം നടത്തിയതാണ് ഹൈദരാബാദിന് മികച്ച ടോട്ടലുണ്ടാക്കാന്‍ സഹായകമായത്. 31 ബോളില്‍ നിന്ന് 52 റണ്‍സാണ് അമ്പാട്ടി സ്വന്തമാക്കിയത്. 34 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷത് റെഡ്ഡിയും, 21 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയും ഹൈദരാബാദ് ബാറ്റിങ് നിരയില്‍ നിര്‍ണായകമായി.

കേരളത്തിനായി 4 ഓവറുകള്‍ എറിഞ്ഞ ജലജ് സക്‌സേന 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 10 ബോളില്‍ നിന്ന് 22 റണ്‍സെടുത്ത് വിഷ്ണു വിനോദും നാല് റണ്‍സെടുത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് ക്രീസില്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു