കേരള ടി20 ലീഗ്: സഞ്ജുവിന്റെ ടീമിനെ നയിക്കാന്‍ സച്ചിന്‍!

ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് ലീഗുമായി കേരള ക്രിക്കറ്റ് ആസോസിയേഷന്‍ എത്തുകയാണ്. മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാകവെ പല പ്രമുഖരും ടീമുകളെ ഇറക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം. ലേലത്തിലൂടെയാവും താരങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ യുവതാരങ്ങളേയും പരിഗണിച്ചാവും ലേലം നടക്കുകയെന്നാണ് വിവരം.

സഞ്ജു സാംസണിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയും ടീമിനെ ഇറക്കുന്നുണ്ടെന്നാണ് അറിയുന്നത്. സീനിയര്‍ താരം സച്ചിന്‍ ബേബിയെയാവും സഞ്ജു നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. സഞ്ജുവുമായി അടുത്ത സൗഹൃദം സച്ചിനുണ്ട്. കേരളത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ഐപിഎല്ലിലും കളിച്ചിട്ടുള്ള താരമാണ്.

60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ