സഞ്ജുവിന് കീഴില്‍‌ കേരളത്തിന്‍റെ വിജയക്കുതിപ്പ്, സിക്കിമിനെ കോരിക്കളഞ്ഞു!

സെയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരവും ജയിച്ച് കേരളം. ഗ്രൂപ്പ് ബിയില്‍ സിക്കിമിനെതിരെ നടന്ന മത്സരത്തില്‍ 132 റണ്‍സിന്റെ വമ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. കേരളം മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിക്കിമിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുക്കാനെ ആയുള്ളു.

അംഗുര്‍ മാലിക്ക് (26*), ആശിഷ് ഥാപ്പ (25) എന്നിവരൊഴികെ മറ്റൊരു സിക്കിം താരത്തിനും കേരള ബോളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മനു കൃഷ്ണന്‍, പികെ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം 20 ഓവറില്‍ മൂന്നു വിക്കറ്റിനു 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 56 ബോള്‍ നേരിട്ട രോഹന്‍ 14 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വിഷ്ണു വിനോദ് 43 ബോളില്‍ 11 ഫോറും മൂന്നു സിക്സറും സഹിതം 73 റണ്‍സെടുത്തു. എം. അജിനാസ് 25 റണ്‍സും നേടി. കേരളത്തിനായി നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങിയില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം