Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

മായങ്കിനെ അപമാനിച്ച ഓസീസ് കമന്റേറ്ററിന് സംഭവിച്ചത്

, 2:03 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി തിളങ്ങിയ ഇന്ത്യയുടെ മായങ്ക് അഗര്‍വാളിനെ അപമാനിച്ച ഓസീസ് കമന്റേര്‍ കെറി ഒക്കീഫ് ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി. ഒകീഫിനെതിരെ ഇന്ത്യന്‍ ആരാധകരും മുന്‍ താരങ്ങളും അടക്കം രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെയാണ് ഒകീഫ് മാപ്പ് പറഞ്ഞത്.

നാക്കു പിഴയാണെന്നാണ് ഒകീഫ് വിശദീകരിക്കുന്നത്. പ്രദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഒകീഫ് നിലപാട് തിരുത്തിയത്.

കഴിഞ്ഞ ദിവസം ഫോക്‌സ് സ്‌പോര്‍ട്‌സിനായി കമന്ററി പറയുന്നതിനിടെയാണ് ഒക്കീഫ് മായങ്കിനെ അപമാനിച്ചത്.

മുന്‍ ഓസീസ് താരങ്ങളായ മാര്‍ക് വോ, ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്കൊപ്പമാണ് ഒക്കീഫി കമന്ററി പറഞ്ഞത്. മായങ്ക് അര്‍ധസെഞ്ച്വറി പിന്നിട്ടപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ച് ഒക്കീഫി പറഞ്ഞത് ഇങ്ങനെയായിരുന്നു.

മായങ്ക് രഞ്ജിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണ്. അവിടെ ബൗളര്‍മാര്‍ ഷെഫുമാരും വെയ്റ്റര്‍മാരുമായിരിക്കും.

ഇന്ത്യയുടെ രഞ്ജി ട്രോഫിയെ പരിഹസിക്കാനാണ് ഒക്കീഫ് ഇത്തരത്തിലൊരു വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇതുകേട്ട് അടുത്തുണ്ടായിരുന്ന മാര്‍ക് വോ പറഞ്ഞത് ഇന്ത്യക്കായി അര്‍ധസെഞ്ച്വറി നേടിയെന്ന് പറഞ്ഞാല്‍ ഓസ്‌ട്രേലിയക്കായി 40 റണ്‍സ് നേടുന്നത് പോലെ ആണെന്നായിരുന്നു.

ഓസീസ് കമന്റേറ്റര്‍മാരുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് നിലപാട് തിരുത്താന്‍ മുന്‍ ഓസീസ് ഓഫ് സ്പിന്നര്‍കൂടിയായ ഒകീഫ് തയ്യാറായത്.

Advertisement