ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തികത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ് സഖ്യം കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയുടെ മുന്നിൽ തോറ്റ ബാംഗ്ലൂർ സ്വന്തം ഗ്രൗണ്ടിലേക്ക് മത്സരത്തിന് എത്തിയപ്പോൾ എന്താണോ ആരാധകർ പ്രതീക്ഷിച്ചത് അത് തന്നെ അവർക്ക് കിട്ടി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തത് മാത്രാമേ ലക്നൗ നായകൻ കെ.എൽ രാഹുലിന് ഓർമ കാണു, പിന്നെ അയാൾ കെ.ജി.എഫ് അടിച്ചുതകർക്കുന്നത് കണ്ട് എന്താണ് ഇവന്മാരെ ഒന്ന് ഒതുക്കാൻ ചെയ്യേണ്ടത് എന്നോർത്ത് നിന്ന് കാണും.
ആദ്യ മുതൽ കോഹ്ലി തകർത്തടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് . പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ ഒരറ്റത്ത് കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഈ ടൂർണമെന്റിൽ തന്നെ വേഗത്തിൽ പന്തെറിയുന്ന മാർക്ക് വുഡിനെ കോഹ്ലി പ്രഹരിച്ചു. കഴിഞ്ഞ ലോകകപ്പിൽ എങ്ങനെയാണോ ഹാരീസ് റൗഫിനെ തകർത്തത് അതെ ശൈലിയിൽ തന്നെയാണ് കളിച്ചത്. അർദ്ധ സെഞ്ചുറി കടന്നുമുന്നേറിയ കോഹ്ലി 44 പന്തിൽ 61 റൺസ് എടുത്താണ് വീണത്. ഈ ടൂർണമെന്റിലെ താരത്തിന്റെ രണ്ടാമത്തെ അർദ്ധ സെഞ്ചുറി നേട്ടം കൂടി ആയിരുന്നു.
കോലി പുറത്തായ പിന്നാലെ ഫാഫ് അതുവരെ സൈലന്റ് ആയി നിന്നതിന്റെ ക്ഷീണം തീർത്ത് അടിക്കാൻ തുടങ്ങി. കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മാക്സ്‌വെല്‍ തുടക്കത്തിൽ ഫാഫിനെ പോലെ ഒതുങ്ങി നിൽക്കുക ആയിരുന്നു. എന്നാൽ നല്ല സ്‌കോറിയിലേക്ക് എത്താനൾ എല്ലാ സാധ്യതയും ഉണ്ടെന്ന് മനസിലാക്കിയ ഫാഫ് തകർത്തടിച്ചതോടെ മാക്സ്‌വെല്ലിനും ഒതുങ്ങി നില്ക്കാൻ സാധിച്ചു. തലങ്ങും വിലങ്ങും അടിച്ച ഇരുവരും ലക്നൗ ബോളറുമാർക്ക് എതിരെ ആധിപത്യം പുലർത്തി. വളരെ വേഗത്തിലാണ് ഇരുവരും ചേർന്ന് ടീം സ്കോർ 200 കടത്തിയത്.മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്സ്‌വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. ഡൂപ്ലെസി 79 (46) ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്നൗവിനായി മാര്‍ക് വുഡും അമിത് മിശ്രയും ഓരോ വിക്കറ്റ് നേടി.
എന്തായാലും ഒരു കാര്യം ഉറപ്പാണ് ചിന്നസ്വാമിയിൽ വന്ന് ഈ മൂന്ന് പേരെയും പുറത്താക്കണം എങ്കിൽ ബോളറുമാർ കൂടുതൽ ഗൃഹപാഠം ചെയ്ത് വരണം. അല്ലാത്തപക്ഷം ഈ കെ.ജി.എഫ് കത്തിക്കാൻ നിങ്ങൾക്ക് സാധിക്കില്ല