ഓരോ ഷോട്ടിലും ഓരോ രാജാക്കന്മാർ, ക്രിക്കറ്റിലെ പെർഫെക്ട് താരങ്ങൾ ഇവരാണ്; തിരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു വിരേന്ദർ സെവാഗ്. ഏതൊരു മിടുക്കനായ ബോളറും എതിരെ വന്നാലും വീരുവിന്റെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. കാരണം ഏത് ബോളർ എന്നോ ഏത് സാഹചര്യം എന്നോ നോക്കാതെ വന്ന അത് ബോൾ തന്നെ ഇതിട്ടാളിയുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഷോട്ടുകൾ കളിച്ച് ആധിപത്യം കാണിക്കുന്നതാണ് സെവാഗിന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന് ആയിരുന്നു.

2011 ലോകകപ്പ് ഇന്ത്യ ജയിക്കുമ്പോൾ അതിൽ മിക്ക മത്സരങ്ങളിലും ആദ്യ പന്തിൽ ബൗണ്ടറി അടിച്ചുകൊണ്ട് എതിരാളിയെ തുടക്കത്തിൽ തന്നെ തകർക്കുന്ന ദി സെവാഗ് വേ മറ്റുള്ള താരങ്ങൾക്ക് പിടിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്തായാലും വിരമിച്ച ശേഷവും ഇപ്പോൾ ക്രിക്കറ്റ് കമെന്ററി പറയുന്ന ആളായിട്ടും നിരീക്ഷകനായിട്ടും എല്ലാം സെവാഗിനെ നമുക്ക് കാണാൻ സാധിക്കും.

എന്തായാലും നിലവിൽ ക്രിക്കറ്റ് മൈതാനത്ത് ഓരോ ഷോട്ടുകളിലും ആരാണ് മികച്ചത് എന്ന സെലെക്ഷൻ സെവാഗ് നടത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്തത് ഇങ്ങനെ:

കവർ ഡ്രൈവ് – വിരാട് കോഹ്‌ലി
സ്ട്രെയിറ്റ് ഡ്രൈവ് – സച്ചിൻ ടെണ്ടുൽക്കർ
ഫ്ലിക്ക് ഷോട്ട് – വിരാട് കോഹ്‌ലി
പുൾ ഷോട്ട് – രോഹിത് ശർമ്മ
കട്ട് ഷോട്ട് – വീരേന്ദർ സെവാഗ്
സ്കൂപ്പ് ഷോട്ട് – ദിൽഷൻ
റിവേഴ്‌സ്/സ്വിച്ച് ഹിറ്റ് – ഡേവിഡ് വാർണർ

ഇതിൽ കോഹ്‌ലി, രോഹിത്, തുടങ്ങിയ താരങ്ങളാണ് ഇപ്പോൾ ആക്റ്റീവ് ആയിട്ട് കളിക്കുന്ന താരങ്ങൾ.

Read more