ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഡ്വെയ്ന്‍ ബ്രാവോയെ ഫ്രാഞ്ചൈസിയുടെ പുതിയ ഉപദേശകനായി പ്രഖ്യാപിച്ചു. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമായ ബ്രാവോ, പരുക്കിനെത്തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) 2024 സീസണിലെ കയ്‌പേറിയ സമാപനത്തിന് ശേഷം എല്ലാ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു.
ഡിജെ ബ്രാവോ ഞങ്ങളോടൊപ്പം ചേരുന്നത് വളരെ ആവേശകരമായ കാര്യമാണ്. അവന്‍ എവിടെ കളിച്ചാലും വിജയിക്കണമെന്ന അദ്ദേഹത്തിന്റെ അഗാധമായ ആഗ്രഹം, അദ്ദേഹത്തിന്റെ വിപുലമായ പരിചയവും അറിവും ഫ്രാഞ്ചൈസിക്കും എല്ലാ കളിക്കാര്‍ക്കും വളരെയധികം പ്രയോജനം ചെയ്യും. ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ ഫ്രാഞ്ചൈസികളുമായും അദ്ദേഹം ഇടപെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്- കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.
Say hello to our new Mentor, DJ ‘sir champion’ Bravo! 💜
Welcome to the City of Champions! 🎶🏆 pic.twitter.com/Kq03t4J4ia
— KolkataKnightRiders (@KKRiders) September 27, 2024
തന്റെ കരിയറിലെ പുതിയ അധ്യായത്തിന് തുടക്കമിട്ടപ്പോള്‍ ബ്രാവോയും ആവേശം പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ കഴിഞ്ഞ 10 വര്‍ഷമായി സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ്. വിവിധ ലീഗുകളില്‍ നൈറ്റ് റൈഡേഴ്സിന് വേണ്ടിയും എതിരെയും കളിച്ചിട്ടുള്ളതിനാല്‍, അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ എനിക്ക് വളരെയധികം ബഹുമാനമുണ്ട്.’
‘ഉടമകളുടെ അഭിനിവേശവും മാനേജ്മെന്റിന്റെ പ്രൊഫഷണലിസവും കുടുംബസമാനമായ അന്തരീക്ഷവും ഇതിനെ ഒരു പ്രത്യേക സ്ഥലമാക്കി മാറ്റുന്നു. കളിക്കുന്നതില്‍ നിന്ന് അടുത്ത തലമുറയിലെ കളിക്കാരെ ഉപദേശിക്കുന്നതിലേക്കും പരിശീലിപ്പിക്കുന്നതിലേക്കും ഞാന്‍ മാറുമ്പോള്‍ ഇത് എനിക്ക് അനുയോജ്യമായ വേദിയാണ്’ ബ്രാവോ പറഞ്ഞു.
Read more
ഗൗതം ഗംഭീറിന് പകരക്കാരനായാണ് ബ്രാവോയുടെ വരവ്. അത് തന്നെയാണ് താരത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയും. ഗംഭീറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ കെകെആര്‍ കിരീടം ചൂടിയിരുന്നു.