ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ച് ആറ് വിക്കറ്റിനാണ് ബെംഗളൂരുവിനെ കഴിഞ്ഞ ദിവസം ഡല്‍ഹി തോല്‍പ്പിച്ചുവിട്ടത്. കെഎല്‍ രാഹുലിന്റെ മിന്നുംബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ 18-ാം ഓവറില്‍ തന്നെ ഡല്‍ഹി വിജയലക്ഷ്യം മറികടന്നിരുന്നു. 53 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 93 റണ്‍സാണ് രാഹുല്‍ നേടിയത്. ആര്‍സിബിക്കെതിരെ വിജയറണ്‍ നേടിയ ശേഷമുളള താരത്തിന്റെ സെലിബ്രേഷന്‍ ശ്രദ്ധേയമായിരുന്നു. ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ വ്യത്തം വരച്ച് അതിന് നടുക്കായി ബാറ്റ് കുത്തി, നെഞ്ചില്‍ കൈവച്ച്, പിന്നീട് വിരലുകള്‍ മുകളിലോട്ട് ഉയര്‍ത്തികൊണ്ടായിരുന്നു രാഹുലിന്റെ വിജയാഘോഷം.
അതേസമയം ഈ സെലിബ്രേഷന്‍ കണ്ട് ആരാധകര്‍ക്ക് സിനിമകളിലെ സീന്‍ പോലെ തോന്നിയിരുന്നു. പിന്നീടാണ് അതിന് റിഷഭ് ഷെട്ടിയുടെ കാന്താര പടത്തിലെ പ്രധാന രംഗവുമായി സാമ്യമുണ്ടെന്ന് മനസിലായത്. ട്വിറ്റര്‍ പേജില്‍ രാഹുലിന്റെ സെലിബ്രേഷനും കാന്താര സീനും മികസ് ചെയ്ത് ചേര്‍ത്തുളള ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇത് എന്റെ മണ്ണ് എന്റെയിടം എന്നാണ് രാഹുല്‍ സെലിബ്രേഷന്‍ കൊണ്ട് അര്‍ത്ഥമാക്കിയത് എന്നാണ് ആരാധകര്‍ പറയുന്നത്.
Damn! @KLrahul was referring to KANTARA 🔥🔥🥵🥵pic.twitter.com/G8PCasK13h
— TarunTejSrivatsa (@Extra_Emotions_) April 11, 2025
ഈ സീസണില്‍ ഡല്‍ഹിക്കായി ശ്രദ്ധേയ പ്രകടനമാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ താരം പിന്നത്തെ മത്സരത്തില്‍ ഓപ്പണറായിട്ടായിരുന്നു ഇറങ്ങിയത്. എന്നാല്‍ ഇന്നലെ വീണ്ടും നാലാമനായി രാഹുല്‍ ബാറ്റിങ്ങിനിറങ്ങി. ഏത് പൊസിഷനുകളിലും ടീമിന്റെ വിശ്വസ്തനാണ് താനെന്ന് ഊട്ടിയറുപ്പിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസവും രാഹുലിന്റെ പ്രകടനം.