ശ്രീലങ്കന്‍ പര്യടനം: വിഷമം കടിച്ചമര്‍ത്തി രാഹുല്‍, രണ്ട് വാക്കിലെ പ്രതികരണം വൈറല്‍

ടി20 ലോകകപ്പ് നഷ്ടപ്പെട്ടതില്‍ അതൃപ്തിയിലാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. 11 മത്സരങ്ങളില്‍ നിന്ന് 75.33 എന്ന മികച്ച ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 452 റണ്‍സ് നേടി. എന്നിട്ടും, രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ രാഹുലിന് കഴിഞ്ഞില്ല.

ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയെങ്കിലും കെഎല്‍ രാഹുലിനെ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആഗസ്റ്റ് 2ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഒടുവില്‍ താരത്തിന് അവസരം ലഭിച്ചു. ഇതിനു പിന്നാലെ താരം നടത്തിയ പ്രതികരണം വൈറലായിരിക്കുകയാണ്.

View this post on Instagram

A post shared by KL Rahul👑 (@klrahul)

”കൂടുതല്‍ ഉടന്‍” എന്ന രണ്ട് വാക്കുള്ള അടിക്കുറിപ്പിനൊപ്പം രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കിട്ടു. 2022 നവംബറില്‍ ഇംഗ്ലണ്ടിനെതിരായിരുന്നു കെ എല്‍ രാഹുലിന്റെ അവസാനത്തെ ടി20 മത്സരം. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന ഏകദിന മത്സരം.

ഇതുവരെ 75 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.35 ശരാശരിയില്‍ 7 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 2820 റണ്‍സാണ് രാഹുല്‍ നേടിയത്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. എന്നാല്‍ രാഹുലിനെ ഏകദിന ടീമില്‍ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ