കെഎല്‍ രാഹുലോ, സര്‍ഫറാസ് ഖാനോ?; ഒന്നാം ടെസ്റ്റില്‍ ആരൊക്കെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് ഗംഭീര്‍

സെപ്റ്റംബര്‍ 19 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുകയാണ്. 2025ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനമാണ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം ഗൗതം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണിത്.

ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍, ഇംഗ്ലണ്ടിനെതിരെ ഗംഭീരമായ അരങ്ങേറ്റ പരമ്പര സ്വന്തമാക്കിയ സര്‍ഫറാസ് ഖാന്റെ സ്ഥാനത്ത് കെഎല്‍ രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തുമോ എന്നതായിരുന്നു ഏറ്റവും വലിയ ചോദ്യം. ഇരുവരില്‍ ആരൊക്കെ പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്ന് ആദ്യ മത്സരം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍, ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും മടങ്ങിയെത്തുന്ന ഋഷഭ് പന്തിനും കെഎല്‍ രാഹുലിനും വഴിയൊരുക്കേണ്ടിവരുമെന്ന് ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു. അവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ആരെയും കൈവിടുന്നില്ല. ഇലവനു യോജിച്ച കളിക്കാരെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. ജൂറല്‍ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ പന്ത് വരുമ്പോള്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരും. സര്‍ഫറാസിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവസരങ്ങള്‍ ഉണ്ടാകും, പക്ഷേ കാത്തിരിക്കൂ- ഗംഭീര്‍ പറഞ്ഞു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു