സൗത്താഫ്രിക്കയിൽ നിന്നും ഹൈദരാബാദിനെ രക്ഷിക്കാൻ വന്ന ബംഗാളിയാണ് ക്ളാസൻ , അടുത്ത സീസൺ മുതൽ പണിയെടുക്കുന്ന ബംഗാളികൾക്ക് വേണ്ടി പണം മുടക്കിയാൽ മതി കാവ്യാ ചേച്ചി എന്ന് ട്രോളന്മാർ

കേരളത്തിൽ പണിയെടുക്കുന്ന ആളുകൾ പണിയെടുക്കാതെ മടിയന്മാരായപ്പോൾ നമുക്ക് ദൈവദൂതന്മാരായി വന്നവരാണ് ബംഗാളികൾ എന്ന് പറയാറുണ്ട്. അവരില്ലെങ്കിൽ ഇപ്പോൾ നമ്മുടെ നാട്ടിലെ പണികൾ എങ്ങനെ നടക്കുമെന്ന് നമ്മളെ കൊണ്ട് അവർ നമ്മുടെ നാട്ടിലെ പണി സൈറ്റുകൾ കീഴടക്കി. അങ്ങനെയുള്ള ബംഗാളി ട്രോളുകൾ നമ്മൾ ഏറ്റെടുക്കുമ്പോൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഹൈദരാബാദിനായി ബാക്കി താരങ്ങൾ എല്ലാം മടിയന്മാരാകുമ്പോൾ ചത്തുകിടന്ന് പണിയെടുക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹെൻറിച്ച് ക്ലാസ്സെൻ.

എല്ലാ താരങ്ങളും ക്ളാസനെ പോലെ ചത്തുകിടന്ന് പണിയെടുക്കുന്ന ബംഗാളി ആയിരുന്നെങ്കിൽ എന്നായിരിക്കും ഹൈദരാബാദ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. നേരത്തെ തന്നെ പ്ലേ എത്താതെ പുറത്തായ ടീമിനായി ഈ സീസണിൽ ആകെ മര്യാദയ്ക്ക് കളിച്ച താരമാണ് ക്ലാസ്സെൻ. ടീം മുഴുവൻ ദുരന്തമാകുമ്പോൾ എങ്ങനെ എങ്കിലും അവരെ ഒന്ന് കരക്ക് അടുപ്പിക്കാൻ ക്ലാസ്സെൻ അസൽ ബംഗാളിയെ പോലെ കഷ്ടപ്പെട്ടു.

11 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയ താരമാണ് ഹൈദരാബാദിന്റെ ഈ സീസണിലെ ടോപ് സ്‌കോറർ. പേരുകേട്ട ബാറ്റിംഗ് നിര ദുരന്തമായപ്പോൾ താരം മാത്രം എല്ലാ മത്സരങ്ങളിലും മാന്യമായ നടത്തി. ഇപ്പോൾ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ച്വറി ഈ സീസണിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്നായിരുന്നു. ടീം തകർന്ന സമയത്ത് ക്രീസിലെത്തി അവസാനം വരെ ക്രീസിൽ തുടർന്ന് നേടിയ നേട്ടം അതിശക്തമായ ചൂടിനെ മറികടന്നായിരുന്നു. 51 പന്തിൽ 104 റൺസ് നേടിയ ആ ഇന്നിംഗ്സ് ആദ്യാവസാനം ശരിക്കുമൊരു വിരുന്ന് തന്നെ ആയിരുന്നു.

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് ക്ലാസൻ നേടിയ നേട്ടത്തിന്റെ മികവിൽ 20 ഓവർ അവസാനിക്കുമ്പോൾ 186 റൺസാണ് നേടിയത്. ബാംഗ്ലൂർ ബോളറുമാർ ഇന്നിംഗ്സ് അവസാനം മികച്ച അച്ചടക്കം കാണിച്ചതുകൊണ്ടാണ് ടീം സ്കോർ 200 കടക്കാതിരുന്നത്.

ഇത്തരത്തിൽ ഉള്ള വിദേശ താരങ്ങളെ കിട്ടിയാൽ അവർക്കായി ഇനി എത്ര പണം മുടക്കിയാലും അത് നഷ്ടമാകില്ല എന്നായിരിക്കും ഹൈദരാബാദ് ഉടമ പറയുന്നത്.

Latest Stories

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ