കറുത്ത കുതിരകള്‍ ആരെന്ന് പറഞ്ഞ് ക്ലൂസ്‌നര്‍; വമ്പന്‍മാര്‍ ഭയക്കണമെന്നും മുന്നറിയിപ്പ്

ട്വന്റി20 ലോക കപ്പില്‍ അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളാകുമെന്ന് കോച്ച് ലാന്‍സ് ക്ലൂസ്‌നര്‍. അട്ടിമറികള്‍ക്ക് അഫ്ഗാന് കഴിയുമെന്നു ക്ലൂസ്‌നര്‍ അവകാശപ്പെട്ടു.

അഫ്ഗാന്റേത് മികച്ച ടീമാണ്. റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും പോലെ ലോകത്തെ വിവിധ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുണ്ട് അഫ്ഗാന്‍ നിരയില്‍. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളിലൊന്നാണ് അഫ്ഗാന്‍- ക്ലൂസ്‌നര്‍ പറഞ്ഞു.

Read more

ട്വന്റി20 മത്സരത്തില്‍ സാഹചര്യങ്ങള്‍ പെട്ടെന്നു മാറും. അതിനാല്‍ ഒരു ടീമും അഫ്ഗാനെ നിസാരരായി കാണില്ല. താരനിബിഢമായ ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ശക്തമായ ഗ്രൂപ്പിലാണ് അഫ്ഗാന്‍ കളിക്കുന്നത്. മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോക കപ്പിലെ മത്സരാധിക്യത്തെ അഭിമുഖീകരിക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ മാനസികമായും ശാരീരികമായും പൂര്‍ണ സജ്ജരാണെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.