കോഹ്‌ലിയുടെയും അനുഷ്‌കയുടെയും രണ്ടാം കുഞ്ഞ് 'അകായ്'; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. ‘അകായ്’ എന്നാണ് ആണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കോഹ്‌ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ താരജോഡികള്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ആവശ്യപ്പെട്ടു.

കുഞ്ഞിന് നല്‍കിയ ‘അകായ്’ എന്ന പേര് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഹിന്ദിയില്‍ ‘കായാ’ എന്ന വാക്കില്‍ നിന്നാണ് അകായ് എന്ന വാക്കുണ്ടായത്. കായാ എന്ന വാക്കിന്റെ അര്‍ത്ഥം ശരീരം എന്നാണ്. അകായ് എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിനും അപ്പുറം എന്നും. ടര്‍ക്കീഷ് ഭാഷയില്‍ അകായ് എന്ന വാക്കിന്റെ അര്‍ത്ഥം തിളങ്ങുന്ന ചന്ദ്രന്‍ എന്നുമാണ്. എന്നാല്‍ കുഞ്ഞിന് എന്തുകൊണ്ടാണ് ആ പേര് നല്‍കിയതെന്ന് താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല.

രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തുടക്കത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍നിന്നാണ് കോഹ്‌ലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നത്. എന്നാല്‍ പിന്നീട് പരമ്പര മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിസിസിഐയും കോഹ്‌ലിയുടെ തീരുമാനത്തെ മാനിച്ചു. ഇനി അധികം വൈകാതെ തന്നെ താരം കളത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം.

Latest Stories

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'