കോഹ്‌ലിയും രോഹിതും ഒകെ സൈഡ് മാറി നിക്ക്, ഇത് ധോണി വാഴും ഐപിഎൽ കാലം; തകർപ്പൻ ലിസ്റ്റിൽ വീണ്ടും ഒന്നാമൻ

കോഹ്‌ലിയും രോഹിതും ബുംറയും എല്ലാം ഇന്ത്യൻ ആരാധകരുടെ പ്രിയ താരങ്ങളാണ്. ഇവർ ഒകെ ഇന്ത്യയുടെ ഏത് കോണിലും കളിക്കാൻ എത്തുമ്പോൾ കൈയടിക്കാനും ജയ് വിളിക്കാനും ആർദകർ ഉണ്ടാകും. എന്നാൽ അവർ ഒകെ ഇന്ത്യൻ താരങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടുന്നതിന് മുമ്പ് അവർ ഒരുപാട് സ്നേഹിച്ച താരമാണ് എം എസ് ധോണി. ഇന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത ധോണിയെ ആകെ കാണാൻ അവസരം കിട്ടുക ചെന്നൈ സൂപ്പർ കിങ്‌സ് ജേഴ്സിയിൽ അദ്ദേഹം കളത്തിൽ ഇറങ്ങുമ്പോഴാണ്. അത് അവർ ആഘോഷിക്കാറുണ്ട്.

ഈ 42 ആം വയസിലും ധോണി ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഹോം ടീം എന്നോ എവേ ടീം എന്നോ നോക്കാതെ ആരാധകർ അദ്ദേഹത്തിനായി ” മഹി മഹി ” വിളികളും ആയി നിറയുമ്പോൾ അദ്ദേഹം ആഘോഷിക്കപ്പെടുന്നു. എന്തായാലും അതിന്റെ മറ്റൊരു വലിയ തെളിവ് ഇപ്പോൾ ആരാധകർക്ക് കിട്ടുകയാണ്.

17 ആം സീസൺ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ ആദ്യ ആഴ്ചയിലെ പോലെ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപെടുന താരങ്ങളുടെ ലിസ്റ്റിൽ ധോണി മുന്നിൽ നിൽക്കുകയാണ്. ആദ്യ ആഴ്ചയിലും ഈ ലിസ്റ്റിൽ ധോണി തന്നെ ആയിരുന്നു മുന്നിൽ. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ധോണിക്ക് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയത്.

ഈ 2 മത്സരങ്ങളിലും അധികം പന്തുകൾ ഒന്നും കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓരോ ഷോട്ടുകളും ആഘോഷിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. കൂടുതൽ ധോണി ഇന്നിങ്‌സുകൾ കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം