അഹങ്കാരം കുറച്ച് പണിയെടുക്കൂ: കോഹ്ലിക്കെതിരേ രൂക്ഷ വിമര്‍ശനം

ക്യാപ്റ്റന്‍ കൂള്‍ പടിയിറങ്ങിയതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ വിദേശ പിച്ചുകളിലെ കാര്യം അത്ര കൂളല്ല. പോരാതത്തിന് തീരെ കൂളല്ലാത്ത ഒരു ക്യാപ്റ്റനും കൂടിയായപ്പോള്‍ കാര്യങ്ങള്‍ പരുങ്ങലിലായി. അവസാനമായി, ദാ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തോറ്റു തുന്നംപാടി. മൂന്ന് ടെസ്റ്റുകളില്‍ രണ്ടിലും തോറ്റ് പരമ്പര ആതിഥേയര്‍ക്ക് ഇതിനോടകം തന്നെ നല്‍കിയ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീം തെരഞ്ഞെടുപ്പും ബാറ്റിങ്ങും ബോളിങ്ങുമായി കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിരവധി തവണ ഗ്രൗണ്ടില്‍ മോശം പെരുമാറ്റം നടത്തി. മോശം പെരുമാറ്റമെന്ന് മാന്യമായ വാക്കുകളുപയോഗിച്ച് പറയാമെങ്കിലും ആരാധകര്‍ പറയുന്നത് കോഹ്ലി ക്രിക്കറ്റ് ലോകത്തെ ഏറ്റവും അഹങ്കാരിയെന്നാണ്.

എതിര്‍താരങ്ങളെ സ്ലെഡ്ജ് ചെയ്യുന്ന പരിപാടി ഓസ്‌ട്രേലിയക്കാരുടെ കുത്തകയായിരുന്നുവെങ്കില്‍ ഇന്ത്യക്കാരും അക്കാര്യത്തില്‍ മോശമെല്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ തെളിയിച്ചു. വലിയ വാര്‍ത്തയൊന്നുമായില്ലെങ്കിലും കോഹ്ലി ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പ്രകോപിപ്പിച്ചിരുന്നുവെന്നാണ് സൂചന. ടീം സെലക്ഷനില്‍ ആരെയും കൂസാതെയുള്ള കോഹ്ലിയുടെ നടപടി ഇന്ത്യയുടെ മുന്‍ താരങ്ങള്‍ക്കിടിയില്‍ മുറുമുറുപ്പുണ്ടാക്കിയതും ഈ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കാണാനായി.

സ്വന്തം നാട്ടില്‍ പുലികളായ ഇന്ത്യന്‍ ടീം വിദേശത്തെത്തിയപ്പോള്‍ പൂച്ചകളായെന്നാണ് ആരാധകരുടെ പക്ഷം. കോഹ്ലിയുടെ കീഴില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന പരമ്പര സ്വന്തമാക്കിയപ്പോള്‍ തലക്കനം കൂടിയ ഇന്ത്യ പാഠം പഠിച്ചുവെന്നും ആരാധകര്‍ പറയുന്നു. കളിക്കിടെ മോശം പെരുമാറ്റം നടത്തിയതിന് സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മാച്ച് ഫീയുടെ 25 ശതമാനം പിഴയൊടുക്കാന്‍ ഐസിസി കോഹ്ലിയോട് പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടിലാക്കി. ഇതിന് പുറമെ.

Read more

അതേസമയം, കോഹ്ലി അഹങ്കാരിയല്ലെന്നും അത് താരത്തിന്റെ വാശിയും ആവേശവുമാണെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.