കോഹ്ലി-അനുഷ്‌ക വിവാഹം; ഹൃദയം തകര്‍ന്ന ആ കാമുകി ചെയ്തതെന്ത്?

ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് ബ്യൂട്ടി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം അതിഗംഭീരമായിതന്നെയാണ് നടന്നത്. പ്രണയം തുളുമ്പി നിന്ന, ബോളിവുഡ് ശൈലിയില്‍ തന്നെയുള്ള കിടിലന്‍ കല്ല്യാണം. ബോളിവുഡ് സിനിമ കാണും പോലെ തന്നെ. എന്നാല്‍ ചിലര്‍ക്ക് അതത്ര രസിച്ചിട്ടൊന്നുമില്ല.

വിരാട്-അനുഷ്‌ക പ്രണയസാഫല്യം തകര്‍ത്തത് നിരവധി പേരുടെ ഹൃദയങ്ങള്‍ കൂടിയാണ്. അതിലൊരു ക്രിക്കറ്ററുമുണ്ട്. ഞെട്ടേണ്ട. സത്യമാണ്. കോഹ്ലിക്കും അനുഷ്‌കയ്ക്കും കല്ല്യാണ ദിവസത്തിനു ശേഷം ലഭിച്ച ആശംസാ മെസേജുകള്‍ക്ക് കയ്യും കണക്കുമില്ല. അതിപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയും ചെയ്യുന്നു.

എന്നാല്‍ അത്ര സന്തോഷമില്ലാത്ത മെസേജുകളും വരുന്നുണ്ട് കേട്ടോ. കോഹ്ലിയെന്ന ചുള്ളന്‍ പയ്യനെ മിസ് ചെയ്ത യുവതികള്‍ക്ക് അത്ര സന്തോഷമുള്ള വാര്‍ത്തയല്ല അനുഷ്‌കയുമായുള്ള കല്ല്യാണം. അതില്‍ ഒരു യുവതി നടത്തിയ അഭിപ്രായപ്രകനത്തെ ചുറ്റിപറ്റിയാണ് ഇന്റര്‍നെറ്റിലെ ചര്‍ച്ചകളും ട്രോളുകളും.

2014ല്‍ “കോഹ്ലി മാരി മീ” എന്ന് പറഞ്ഞു വന്ന ആ ബ്രിട്ടീഷ് സുന്ദരി തന്നെ കക്ഷി. ഡാനിയല്ലെ വ്യാറ്റ് എന്ന ബ്രിട്ടീഷ് ക്രിക്കറ്റര്‍. കോഹ്ലിക്ക് കണ്‍ഗ്രാജുലേഷന്‍സ് ട്വീറ്റ് ഇട്ട ഡാനിയല്ലെയെ ഉപദേശിക്കാനാണ് ട്വിറ്ററാറ്റികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാരമില്ല, ജീവിതം ഇങ്ങനൊയൊക്കെയാണ് എന്ന തരത്തിലുള്ള മെസേജുകളുടെ പ്രവാഹമാണ്.

ഡാനയെല്ലെയുടെ ട്വീറ്റിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 1,500ലധികം റീട്വീറ്റുകളും 6,000ത്തിലധികം ലൈക്കുകളും കിട്ടി. ബ്രേക്ക് അപ്പ് നായികയ്ക്ക് ചില ഹിന്ദി പാട്ടുകള്‍ കേട്ട് റിലാക്സ് ചെയ്യാനുള്ള ഉപദേശവും നല്‍കുന്നുണ്ട് ഇന്ത്യന്‍ ട്വിറ്ററാറ്റികള്‍. കോഹ്ലി ഇതെല്ലാം കാണുന്നുണ്ടാകുമോ ആവോ…എന്നാണ് ഡാനിയെല്ലെയുടെ ചിന്ത!