RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ വീണ്ടും തകർപ്പൻ പ്രകടനം കാഴ്ച് വെച്ച് സായി സുദർശൻ. 30 പന്തുകളിൽ നിന്നായി ഒരു സിക്‌സും നാല് ഫോറും അടക്കം 39 റൺസാണ് താരം നേടിയത്. ഇതോടെ വിരാട് കോഹ്ലി സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് തിരികെ സായി സുദർശന്റെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ബാറ്റിംഗിൽ ഗുജറാത്ത് 210 റൺസിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് നൽകിയത്.

മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാന്മാർ കാഴ്ച്ച വെച്ചത്. ശുഭ്മാൻ ഗിൽ 50 പന്തുകളിൽ നിന്നായി 5 ഫോറും 4 സിക്‌സും അടക്കം 84 റൺസ് നേടി. കൂടാതെ ജോസ് ബട്ലർ 26 പന്തിൽ 3 ഫോറും 4 സിക്‌സും അടക്കം 50 റൺസ് നേടി. ബോളിങ്ങിൽ രാജസ്ഥാൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്.

മഹീഷ് തീക്ഷണ 4 ഓവറിൽ 35 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വാന്തമാക്കി. ജോഫ്രാ ആർച്ചർ 4 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. സന്ദീപ് ശർമ്മ 4 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

Read more