2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആരാധകരെ ആശങ്കയിലാഴ്ത്തി. ടി20യിലെ തന്റെ നൂറാം അർദ്ധസെഞ്ച്വറി നേടിയതിന് ശേഷം ബാറ്റ് ചെയ്യുന്നതിനിടെ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോഹ്‌ലി ആവശ്യപ്പെട്ടു.
കഠിനമായ ബാറ്റിംഗ് സാഹചര്യങ്ങളിൽ കളിച്ചുകൊണ്ടിരുന്ന കോഹ്‌ലി, തന്റെ അർദ്ധ സെഞ്ച്വറി സമയത്ത് ശാരീരികമായി കഷ്ടപ്പെടുന്ന കാഴ്ചയും കാണാൻ സാധിച്ചു. തന്റെ ഇന്നിംഗ്സിൽ, സ്റ്റാർ ബാറ്റ്‌സ്മാൻ ആകെ 24 സിംഗിളുകൾ നേടി, കൂടാതെ ഇന്നിങ്സിൽ മൂന്ന് ഡബിളും നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. കോഹ്‌ലി 54 റൺസ് നേടി കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്, ആർസിബി ഇതിഹാസം സാംസണുമായി സംസാരിക്കുന്നതും ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ശേഷം തന്റെ ഗ്ലൗസ് അഴിച്ചുവെച്ച് കോഹ്‌ലിയുടെ ഹൃദയമിടിപ്പ് പരിശോധിച്ചിട്ട് കുഴപ്പം ഒന്നും ഇല്ലെന്ന് പറയുന്നുണ്ട്.
മത്സരത്തിലേക്ക് വന്നാൽ കോഹ്‌ലി, ആർസിബിക്ക് മറ്റൊരു വിജയം നേടിക്കൊടുത്തുകൊണ്ട് താൻ ഒരു ചേസ്മാസ്റ്റർ ആണെന്ന് വീണ്ടും തെളിയിച്ചു. ഫിൽ സാൾട്ട് ആർആർ ബൗളർമാരെ ആക്രമിച്ച് നേരിട്ടതോടെ കോഹ്‌ലി മന്ദഗതിയിലുള്ള തുടക്കമാണ് നടത്തിയത്. 33 പന്തിൽ നിന്ന് 65 റൺസ് നേടി അദ്ദേഹം ഒരു ദയയും കാണിച്ചില്ല. മറുവശത്ത്, മത്സരത്തിൽ നിർണായകമായ 62 റൺസ് നേടിയ കോഹ്‌ലി, ടൂർണമെന്റിലെ നാലാം വിജയം നേടാൻ ആർസിബിയെ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആർആർ 170 റൺസാണ് നേടിയത്.