കോഹ്‌ലി ഭായ് ഇനി നിങ്ങൾ ഒറ്റക്ക് അല്ല, അതുല്യ നേട്ടത്തിലേക്ക് ഇതിഹാസത്തിന്റെ തൊട്ടുപിന്നാലെ എത്തി സഞ്ജുവും പരാഗും; രാജസ്ഥാൻ പിള്ളേർ വേറെ ലെവൽ

ഈ സീസണിൽ രാജസ്ഥാൻ രണ്ടും കല്പിച്ചാണെന്ന് സീസണിലെ രാജസ്ഥാന്റെ ഇതുവരെയുള്ള മത്സരങ്ങൾ കണ്ടപ്പോൾ തന്നെ ആരാധകർക്ക് മനസിലായതാണ്. ബാറ്റിങ്ങും ബോളിങ്ങും ഫീൽഡിങ്ങും നോക്കിയാൽ സീസണിൽ രാജസ്‌തോനാളം ഭംഗി ആയി കളിക്കുന്ന മറ്റൊരു ടീം ഇല്ലെന്ന് തന്നെ പറയാം. ഒരു താരം ഫോമിൽ അല്ലെങ്കിൽ തളർന്ന് പോകുന്ന ടീമിൽ നിന്ന് വ്യത്യസ്തമായി ഒരാൾക്ക് പകരം മൂന്ന് പേര് എങ്കിലും ഫോമിലേക്ക് ഉയരുന്നിടത്താണ് രാജസ്ഥാന്റെ വിജയം.

കഴിഞ്ഞ സീസണിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ജയ്‌സ്വാൾ, ബട്ട്ലർ എന്നിവർ ഒന്നും ഈ സീസണിൽ ഫോമിൽ അല്ല. ബട്ട്ലർ ഒരു കളിയിൽ സെഞ്ച്വറി അടിച്ചെന്ന് ഒഴിച്ചാൽ നിരാശപ്പെടുത്തുന്നു. ജയ്‌സ്വാൾ ആകട്ടെ സീസണിലെ ആദ്യ മത്സരത്തിൽ തിളങ്ങിയത് ഒഴിച്ചാൽ മോശം ഫോമിലാണ് . അവിടെയാണ് സഞ്ജു എന്ന നായകനും പരാഗിനെ പോലെ ഉള്ള താരങ്ങളും അവസരത്തിനൊത്ത് ഉയർന്നത്. സീസണിൽ ഇരുവരും ടോപ് സ്കോറർമാരുടെ പട്ടികയിൽ ഉണ്ട്.

പരാഗ് കോഹ്‌ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ സഞ്ജു മൂന്നാം സ്ഥാനത്താണ് . സീസണിൽ കോഹ്‌ലിക്ക് ശേഷം 200 റൺ പിന്നിടുന്ന താരങ്ങൾ ആയി ഇരുവരും മാറിയിരിക്കുകയാണ്. ഇന്ന് ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപെട്ടിറങ്ങിയ രാജസ്ഥനായി സഞ്ജു പരാഗ് കൂട്ടുകെട്ട് ടീമിനെ ട്രാക്കിൽ എത്തിക്കുക ആയിരുന്നു.

നിലവിൽ അർദ്ധ സെഞ്ച്വറി പിന്നിട്ട ഇരുവരും രാജസ്ഥാനെ മികച്ച സ്‌കോറിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. സഞ്ജു ആകട്ടെ സീസണിലെ മൂന്നാം അർദ്ധ സെഞ്ചുറിയാണ് നേടിയിരിക്കുന്നത്.

https://twitter.com/CricCrazyJohns/status/1778084248374899023/photo/1

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം