വിരാട് കോഹ്‌ലി- ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ മോശം ഫോമിലാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ആയിട്ട് കൂടി ഇത്തവണത്തെ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ കോഹ്‌ലി തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്ന് പറയാം.
ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം വന്നത്. ഇത് കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ 7 ഇന്നിങ്സിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. ഈ 7 ഇന്നിങ്സിലും ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളിൽ ബാറ്റ് വെച്ചിട്ടാണ് കോഹ്‌ലി മടങ്ങിയത്. ഇന്ന് ബ്രേക്കിന് ശേഷംആണ് കോഹ്‌ലിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത് . പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ബോളണ്ട് എറിഞ്ഞ പന്തിന് അനാവശ്യമായി ബാറ്റുവെച്ച കോഹ്ലി നേടിയത് 17 റൺ മാത്രമാണ്.
എന്നാൽ ഇന്ന് മറ്റൊരു നിരാശപ്പെടുത്തുന്ന കണക്കും ഇപ്പോൾ ചർച്ചയാകുന്നു. 2024 ൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തിട്ട് ഏറ്റവും മോശം ആവറേജുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതിൽ കോഹ്‌ലിയാണ് രണ്ടാമത് നിൽക്കുന്നത് എന്ന് ശ്രദ്ധിക്കണം. ഒന്നാം ഇന്നിങ്സിലെ ബാറ്റിംഗ് ആവറേജ് കേശവ് മഹാരാജിന്റെ 5 . 4 ആകുമ്പോൾ വിരാട് കോഹ്‌ലിയുടെ ആവറേജ് 7 ആണ് . ജസ്പ്രീത് ബുംറ ഉൾപ്പടെ ഉള്ള ബോളർമാർ ആണ് ഈ ലിസ്റ്റിൽ പിന്നീട് വരുന്നത്.
കോഹ്‌ലിയെ സംബന്ധിച്ച് തിരിച്ചുവരവ് ഉടൻ സംഭവിച്ചില്ലെങ്കിൽ അദ്ദേഹം ടീമിന് പുറത്താകും എന്ന് ഉറപ്പാണ്.
മത്സരത്തിലേക്ക് വന്നാൽ രോഹിത് ശർമ്മ ആയിരുന്നു ഈ ടീമിന്റെ പ്രശ്നം എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അയാൾ മാത്രമല്ല പ്രശ്നം എന്ന് ഇന്ന് വ്യക്തമായി. ഇതുവരെ നടത്തിയ മോശം പ്രകടനത്തിന്റെ ഫലമായി രോഹിത്തിന്റെ ഒഴിവാക്കി ബുംറ ആണ് ഇന്ത്യൻ നായകനായി ഇന്ന് ഇറങ്ങിയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബുംറക്ക് പിഴച്ചു എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ റൺസിന് 185 പുറത്തായി. ഓസ്ട്രേലിയ അവരുടെ ബാറ്റിംഗിൽ 9 – 1 എന്ന നിലയിൽ നിൽക്കുകയാണ്. 40 റൺ നേടിയ പന്ത് ആണ് ടോപ് സ്‌കോറർ എന്നതിലുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ദാരിദ്ര്യത്തിന്റെ കഥ മുഴുവൻ.