കോഹ്‌ലിക്ക് ഒന്നും സ്ഥിരത ഇല്ല, ബാബർ വേറെ ലെവൽ താരമാണ്; ലോകകപ്പ് പാക്കിസ്ഥാൻ തന്നെ ജയിക്കും; പ്രവചനവുമായി അക്വിബ് ജാവേദ്

ലോകകപ്പ് ജേതാവും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറുമായ അക്വിബ് ജാവേദ് ആരാണ് മികച്ച ബാറ്റർ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ്. വിരാട് കോഹ്‌ലി അല്ലെങ്കിൽ ബാബർ അസം ആരാണ് മികച്ചത് എന്ന ചോദ്യം ഫുട്‍ബോളിലെ റൊണാൾഡോ മെസി പോര് പോലെ ഉത്തരമില്ലാതെ തുടരുകയാണ് എന്നത് ശ്രദ്ധിക്കണം.

കോഹ്‌ലി ലോക ക്രിക്കറ്റിലെ രാജാവ് ആയി നിൽക്കുമ്പോൾ ആ രാജാവിന് എന്നും ഭീക്ഷണിയാണ് ബാബർ . കോഹ്‌ലി സ്ഥാപിച്ച ഓരോ റെക്കോർഡും തകർക്കുമെന്ന് ഉള്ള രീതിയിലാണ് താരം കളിക്കുന്നത്. വരും വർഷങ്ങളിൽ അവയിൽ പലതും അദ്ദേഹം മറികടന്നേക്കാം. അത്രയും സ്ഥിരതയോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത് .

ജാവേദ് പറഞ്ഞത് ഇങ്ങനെ “കോഹ്‌ലിയുടെ ബാറ്റിംഗ് അതിശയകരമാണ്. ഒരു സീസണിൽ അവൻ അത്ഭുതകരമാണെങ്കിൽ, മറ്റൊന്ന് ഒരു തകർച്ചയായിരിക്കാം. അവൻ ബാബർ അസമിനെപ്പോലെ സ്ഥിരത പുലർത്തുന്നില്ല, ”ജാവേദ് ഒരു യൂട്യൂബ് ചാനലായ ഇവന്റ്സ് & ഹാപ്പനിംഗ്സ് സ്പോർട്സിൽ പറഞ്ഞു.

2023 ഏകദിന ലോകകപ്പ് ഉടൻ വരാനിരിക്കെ, ബാബറിന്റെ ക്യാപ്റ്റൻസിയെയും നേതൃപാടവത്തെയും ജാവേദ് പ്രശംസിക്കുകയും മാർക്വീ ഇവന്റ് നേടാനുള്ള പാകിസ്ഥാന്റെ ഏറ്റവും മികച്ച അവസരമാണിതെന്ന് വിശ്വസിക്കുകയും ചെയ്തു.

ടീമിന്റെ കോംബിനേഷൻ അദ്ദേഹം അഭിനന്ദിക്കുകയും പാകിസ്ഥാൻ സ്ക്വാഡ് മികച്ചത് ആണെന്ന് പറയുകയും ചെയ്തു. ഇന്ത്യൻ സ്‌ക്വാഡ് വരും വർഷങ്ങളിൽ സൂപ്പർ താരങ്ങൾ വിരമിച്ചതിന് ശേഷം ബുദ്ധിമുട്ടുകൾ നേരിടുമെന്ന് പറയുകയും ചെയ്തു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന