Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

കോഹ്ലിയും റെക്കോര്‍ഡുകളുടെ കളിത്തോഴന്‍? സെഞ്ച്വറിയിലൂടെ നേടിയത് പുത്തന്‍ റെക്കോര്‍ഡുകള്‍

, 1:02 pm

ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം റെക്കോര്‍ഡുകള്‍. അതായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ റെക്കോര്‍ഡുകളുടെ കളിത്തോഴനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാന്‍ കാരണമായിരുന്നത്. ബാറ്റിങ് റെക്കോര്‍ഡുകളില്‍ സച്ചിന്റെ ഉത്തമ പിന്‍ഗാമിയായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന വിരാട് കോഹ്ലിയും ഇതേ രീതിയില്‍ തന്നെയാണെന്നാണ് ആരാധകര്‍ കരുതുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോര്‍ഡുകള്‍ കോഹ്ലി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്ലി . 257 പന്തില്‍ നിന്ന് 13 ഫോറും 1 സിക്സും ഉള്‍പ്പടെ 123 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. 

സൗത്ത് ആഫ്രിക്കയില്‍ ഈ വര്‍ഷം ആദ്യം നടന്ന ടെസ്റ്റ് സീരീസില്‍ സെഞ്ച്വറി നേടിയ കോഹ്ലി പിന്നീട് ഇംഗ്ലണ്ടില്‍ നടന്ന സീരീസില്‍ 2 സെഞ്ചുറിയും നേടിയിരുന്നു. ഇന്ന് നേടിയ സെഞ്ച്വറിയോടെ പുതിയ നേട്ടത്തിന് കോഹ്ലി അര്‍ഹനായി.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി എത്തി. 

127 ഇന്നിങ്‌സുകളില്‍നിന്നാണ് കോഹ്ലി 25-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് വളരെ കുറച്ചു ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിച്ചിട്ടുളളത്. 68 ഇന്നിങ്‌സുകളില്‍നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.

Advertisement